ഇന്ത്യയിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭയിലെ ഇരു വിഭാങ്ങളും ദൈവാശ്രയത്തിൽ ഒന്നിച്ചു ഒരു സഭ ആകണമെന്നും പരിശുദ്ധ പാത്രിയര്കിസ് ബാവ .

Share News

പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സഹനത്തിലും കഷ്ടതയിലും അടിസ്ഥാനമാക്കിയ സുവിശേഷികരണത്തിന്റെ വില ആണ് മലങ്കര സഭ എന്നും ആ സഭ നശിച്ചു പോകാൻ താൻ ഒരിക്കലും ആഗ്രഹിക്കുക ഇല്ലെന്നും , ഇന്ത്യയിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭയിലെ ഇരു വിഭാങ്ങളും ദൈവാശ്രയത്തിൽ ഒന്നിച്ചു ഒരു സഭ ആകണമെന്നും പരിശുദ്ധ പാത്രിയര്കിസ് ബാവ . യാക്കോബായ സഭയുടെ മെത്രപൊലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനും ആയ ജോസഫ് മാർ ഗ്രിഗോറിയോസിനു അയച്ച കത്തിലാണ് പാത്രിയര്കിസ് ബാവ ഇക്കാര്യം സൂചിപ്പിച്ചതു. സഭ വിഭാഗങ്ങൾ എത്രയും പെട്ടെന്ന് പരസ്പരം യോജിക്കുവാൻ വേണ്ട തീരുമാനങ്ങൾ എടുത്ത ശേഷംതന്നെ അറിയിക്കണം .

ഇന്ത്യയിലെ സുപ്രിം കോടതിക്കു എതിരെയോ കോടതിയുടെ വിധിക്കെതിരെയോ , പ്രധിഷേധങ്ങളോ , സമരങ്ങളോ പാടില്ല . കോടതി അംഗീകരിക്കുകയും സ്വീകരിക്കണം എന്ന് നിർദേശിക്കുകയും ചെയ്ത മലങ്കര സഭയുടെ ഭരണഘടന അംഗീകരിക്കണം . മാർത്തോമാ ശ്ലീഹായുടെ പൈതൃകം പേറുന്ന മലങ്കര സഭക്ക് പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാവും . പരിശുദ്ധ ബാവായുടെ കത്തിന്റെ അടിസ്ഥാനത്തിൽ സൂനഹദോസ് അടിയന്തിരമായി കൂടി ഭാവി പരിപാടികൾ ചർച്ച ചെയ്യുമെന്ന് , മാർ ഗ്രിഗോറിയോസ് മെത്രാപോലിത്ത സൂചിപ്പിച്ചു

Share News