സ്വപ്നയും സന്ദീപും കൊച്ചി എൻഐഎ ഓഫീസിൽ
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയശേഷമാണ് ഓഫീസില്‍ എത്തിച്ചത്. വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
തുണികൊണ്ട് മുഖം മറച്ച നിലയിലായിരുന്നു ബംഗളുരുവില്‍നിന്നു സ്വപ്നയുടെയും സന്ദീപിന്റെയും യാത്ര. പ്രതികളെ കേരളത്തിലെത്തിക്കാന്‍ സംസ്ഥാന പോലീസ് സുരക്ഷയൊരുക്കി. നാലു വാഹനങ്ങളില്‍ എന്‍ഐഎ വാഹനത്തിന് പോലീസ് അകന്പടി നല്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഞ്ചാരവഴിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
മൂന്നു വാഹനങ്ങളിലായാണ് എന്‍ഐഎ സംഘം പ്രതികളുമായി സഞ്ചരിച്ചത്. പാലക്കാട് കഴിഞ്ഞപ്പോള്‍ സ്വപ്ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പിന്നീട് മറ്റൊരു വാഹനത്തിലേക്കു മാറി യാത്ര തുടര്‍ന്നു. ബംഗളുരുവില്‍നിന്ന് എവിടെയും നിര്‍ത്താതെയാണു പ്രതികളുമായി സംഘം കേരളത്തിലേക്കു യാത്ര ചെയ്തത്.