നിങ്ങൾ വിമാന സഞ്ചാരിയെങ്കിൽ, സീറ്റിലുരുന്നാൽ ദയവുചെയ്ത് സീറ്റ് ബെൽറ്റ് ധരിക്കുക..യാത്രക്കിടയിൽ അത്യാവശ്യത്തിനല്ലാതെ യാതൊരു കാരണവശാലും സീറ്റ് ബെൽറ്റ് അഴിക്കരുത്..
അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിൽ, ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ തിങ്കളാഴ്ച്ച സിംഗപ്പൂരിലേക്ക് പറന്നുയർന്ന എസ്ക്യു 321 എന്ന വിമാനം വഴിമധ്യേയുണ്ടായ ആകാശചുഴിയിൽ (AIR POCKET ) വീഴുകയും കടുത്ത പ്രക്ഷുബ്ധത (TURBULANCE ) മൂലം വെറും അഞ്ചു മിനിറ്റുള്ളിൽ 37000 അടിയിൽ നിന്നും 31000 അടിയിലേക്ക് കൂപ്പുകുത്തുകയും , അതിഭീകരമായി അലറി കരഞ്ഞു ഭയന്നുപോയ യാത്രക്കാരിൽ 73 കാരനായ ഒരു ബ്രിട്ടീഷുകാരൻ സംഭവത്തിനിടെ ഹൃദയാഘാതം മൂലം മരണമടയുകയും, തലയ്ക്ക് പരിക്കേറ്റ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും […]
Read More