തിരുവനന്തപുരത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

Share News

തിരുവനന്തപുരം:പേരൂർക്കടക്ക് സമീപമുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. . രാത്രി 7.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ബില്‍ഡിംഗിനോട് ചേര്‍ന്നുള്ള റബര്‍ മാലിന്യക്കൂനയിലാണ് തീപിടിച്ചതെന്നാണ് വിവരം. ഒരു കെട്ടിടം പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം.അഗ്നിബാധ നിയന്ത്രണ വിധേയമാണ്. നിലവില്‍ ചെങ്കല്‍ച്ചൂള ഫയര്‍‌സ്റ്റേഷനില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് പേരൂര്‍ക്കട – ശാസ്തമംഗലം റോഡില്‍ നിലവില്‍ ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് […]

Share News
Read More