കൃഷി അഭിമാനകരമായ ജീവിതമാർഗ്ഗമായി മാറ്റാൻ കഴിഞ്ഞു: മുഖ്യമന്ത്രി
കർഷകക്ഷേമ ബോർഡ് അടുത്ത മാസം മുതൽ കൃഷി അഭിമാനകരമായ ജീവിതമാർഗമായി മാറ്റാൻ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയും നൂതന രീതികളും കേരളത്തിലെ കാർഷികമേഖലയിൽ ഇന്ന് വ്യാപകമാണ്. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറികൃഷി ചെയ്യാത്ത കുടുംബങ്ങൾ കുറവാണ്. ജനങ്ങളുടെ താല്പര്യവും സർക്കാരിന്റെ പിന്തുണയും ഒത്തുചേർന്നാൽ കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികൾക്ക് തറവില നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. […]
Read Moreറബ്ബർ ആക്ട്: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണം: അഡ്വ. ടോമി കല്ലാനി
റബ്ബർ ആക്ടുമായി ബന്ധപെട്ട് റബ്ബർ ബോർഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണമെന്ന് കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി. കൃത്രിമ റബ്ബർ ഉത്പാദന മേഖലയെ വളർത്തുന്നതിനുള്ള ശുപാർശ ആയി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റബ്ബറിന്‍റെ നിർവചനത്തിൽ പ്രകൃതി ദത്ത റബ്ബറിന് പുറമെ കൃത്രിമ റബ്ബർ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള ശുപാർശ സ്വാഭാവികറബ്ബർ ഉത്പാദക മേഖലയെ തകർക്കാൻ മാത്രമേ ഉപകരിക്കൂ. ശുപാർശകൾ സമർപ്പിക്കും മുൻപ് റബ്ബർ […]
Read Moreകൃഷിഭൂമി പിടിച്ചെടുത്ത് വിളകള്‍ നശിപ്പിച്ചു: മനംനൊന്ത് പൊലീസുകാര്‍ക്ക് മുന്നില്‍ വിഷം കഴിച്ച് ദമ്പതികൾ
ഭോപ്പാല്‍:| മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ദലിത് ദമ്ബതികള്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്‌തെന്നാരോപിച്ച് പോലിസ് വിള നശിപ്പിച്ചതില്‍ മനംനൊന്താണ് ദമ്ബതികളായ രാംകുമാര്‍ അഹിര്‍വാര്‍ (37) സാവിത്രി അഹിര്‍വാര്‍ (35) എന്നിവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വര്‍ഷങ്ങളായി താമസിച്ചു വരുന്ന ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനിടെയാണ് ദലിത് കര്‍ഷക ദമ്ബതികള്‍ കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുണ ജില്ലയില്‍ പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കുടില്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനെയാണ് സംഭവം. കുടി ഒഴിയാന്‍ വിസമ്മിതിച്ച ദമ്ബതികളെ പൊലീസുമാര്‍ […]
Read Moreവാഴക്കുളത്ത് ഞാറ്റുവേല പ്രവർത്തനങ്ങൾക്ക് തുടക്കമായി
എറണാകുളം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ കർഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു. വി.പി.സജീന്ദ്രൻ എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ ഖാദറിന് വൃക്ഷത്തൈ നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നൂർജഹാൻ സക്കീർ അധ്യക്ഷത വഹിച്ചു. കർഷകർക്കാവശ്യമായ നടീൽ വസ്തുക്കൾ, വളം, ഗ്രോ ബാഗ്, ചകിരിച്ചോർ കമ്പോസ്റ്റ്, പച്ചക്കറി തൈകൾ, വൃക്ഷ തൈകൾ എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോജി ജേക്കബ് , ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ, […]
Read More