ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനും വില്‍പ്പനക്കും വിലക്ക്
ആലപ്പുഴ:ആലപ്പുഴ ജില്ലയുടെ തീരമേഖലയില്‍ മത്സ്യബന്ധനവും വില്‍പ്പനയും ജില്ലാ ഭരണകൂടം നിരോധിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മുതല്‍ 16 രാത്രി 12 വരെയാണ് നിരോധനം. വൈറസ് ബാധ സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി. ജില്ലയിലെ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും ധാരാളമായി ആളുകള്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ സ്ഥിതി ഗുരുതരമാകുന്നതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്.
Read More