ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് – മന്ത്രി ജി.സുധാകരന്‍
ആലപ്പുഴ: ആലപ്പുഴ നിവാസികളുടെ സ്വപ്നമായ ബൈപ്പാസിന്റെ കുതിരപ്പന്തി ഭാഗത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ആലപ്പുഴ ബൈപ്പാസിന്റെ ഭാഗമായ രണ്ട് റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരു ഓവര്‍ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് ജനുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഒന്നാമത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. രണ്ടാം ഓവര്‍ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നെങ്കിലും ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് […]
Read More