‘മാസ്കും മിഴിയഴകും: ഇതൊരു മത്സരം മാത്രമല്ല, ഒരു ബോധവൽക്കരണവുമാണ്…

Share News

അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന, ‘മാസ്കും മിഴിയഴകും’ എന്ന മത്സരത്തിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും, രാജ്യത്തിന്റെ വിവിധ തുറകളിൽ നിന്നും പങ്കാളിത്തം നൽകി, ഈ മത്സരത്തെ നെഞ്ചോട് ചേർത്തതിന്റെ പിന്നിൽ ഒരു കാരണമേയുള്ളൂ, ‘ മാസ്ക് ധരിച്ചു, നമുക്ക് കൊറോണ വൈറസിനെ അകറ്റാം, പ്രതിരോധിക്കാം’ എന്ന ബോധവൽക്കരണ സന്ദേശത്തിൽ പങ്കുചേരുക. ഈ മുഖ്യസന്ദേശം സാധിക്കുന്നവരിലേക്ക് കൈമാറ്റം ചെയ്യുവാനാണ്, ഞങ്ങളോടൊപ്പം ഈ മത്സരം സംഘടിപ്പിക്കുവാൻ ടോളിൻസ് ടെയേഴ്സും, ലുലുവും, സെ തെരേസാസ് എൻ എസ് എ […]

Share News
Read More

കണ്ടക്ടർക്ക് കോവിഡ്:അങ്കമാലി ഡിപ്പോ അടച്ചു

Share News

അങ്കമാലി: കെ.എസ്.ആർ.ടി.സി അങ്കമാലി ഡിപ്പോ താൽക്കാലികമായി അടച്ചു. ഡിപ്പോയിലെ മങ്കട സ്വദേശിയായ കണ്ടക്ടർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി. അങ്കമാലി – ആലുവ റൂട്ടിലെ ഓർഡിനറി ബസിലെ കണ്ടക്ടറായി ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയി. ലക്ഷണങ്ങളെ തുടർന്ന് സ്രവപരിശോധന നടത്തുകയും കഴിഞ്ഞ ദിവസം കോവിഡ് പോസറ്റീവാണെന്ന് ഫലം ലഭിക്കുകയും ചെയ്യുകയായിരുന്നു. ഡിപ്പോയിലെ അണുനശീകരണ പ്രവർത്തനങ്ങൾ ബുധനാഴ്ച രാവിലെയോടെ ആരംഭിച്ചു.

Share News
Read More