ഒരു വശത്ത് അനുജിത്ത് എന്ന യുവാവിന്റെ അകാലനിര്യാണത്തില്‍ ഹൃദയം നുറുങ്ങുന്ന വേദന. മറുവശത്ത് അനുജിത്തിന്റെ അവയവങ്ങള്‍ 8 പേര്‍ക്ക് പുതിയൊരു ജീവിതം നല്കിയതിലുള്ള അഭിമാനം.

Share News

അനുജിത്തിന്റെ മാതാപിതാക്കള്‍ കൊല്ലം എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണുമന്ദിരത്തില്‍ ശശിധരന്‍ പിള്ളയ്ക്കും വിജയകുമാരിക്കും ഭാര്യ പ്രിന്‍സിക്കും മകന്‍ എഡ്വിനും കേരളത്തിന്റെ കൂപ്പുകൈ. നിങ്ങളുടെ തീവ്രദു:ഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. നിങ്ങളുടെ തീരുമാനത്തില്‍ അഭിമാനിക്കുന്നു .പത്തുവര്‍ഷം മുമ്പ് ഐടിഐ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അനുജിത്ത് തന്റെ ചുവന്ന ബാഗ് എടുത്തുവീശി കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിനെ വലിയൊരു അപകടത്തില്‍ നിന്നു രക്ഷിച്ചിരുന്നു. ആ ട്രെയിനില്‍ ഉണ്ടായിരുന്ന ആയിരത്തോളം പേര്‍ അനുജിത്തിനോടു കടപ്പെട്ടിരിക്കുന്നു. അവരുടെ കൂടെ ഇതാ അനുജിത്തിന്റെ അവയവങ്ങളിലൂടെ ജീവിക്കുന്ന എട്ടുപേര്‍ കൂടി. മൃതസഞ്ജീവനി […]

Share News
Read More