നിലവിൽ നിയമന അംഗീകാരം ലഭിക്കാത്ത നിയമപ്രകാരം അർഹമായ തസ്തികകളിൽ മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുന്നതാണ്.
നീണ്ടനാളത്തെ ഒരു തർക്കപ്രശ്നത്തിനു വിരാമമായി. ക്രിസ്ത്യൻ കോർപ്പറേറ്റ് മാനേജ്മെന്റുകൾക്കു കീഴിലുള്ള മൂവായിരത്തിൽപ്പരം അധ്യാപകർക്ക് നിയമനം ലഭിച്ച് വർഷം അഞ്ചിലേറെയായിട്ടും ശമ്പളമില്ല. കാരണം അവരുടെ നിയമനം സർക്കാർ അംഗീകരിച്ചിട്ടില്ല. പ്രൊട്ടക്റ്റഡ് ടീച്ചേഴ്സിനെ വരുന്ന ഒഴിവുകളിൽ ഉൾക്കൊള്ളിക്കുന്നതിനുവേണ്ടി സർക്കാർ വ്യക്തമായ ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്. ആദ്യത്തെ നിയമനം പ്രൊട്ടക്റ്റഡ് ടീച്ചറിന്റേതായിരിക്കും. തുടർന്നുള്ള നിയമനങ്ങൾ 1:1 തോതിൽ പ്രൊട്ടക്റ്റഡ് ടീച്ചേഴ്സിനെ നിയമിക്കണം. തങ്ങൾ നിയമിച്ച ടീച്ചേഴ്സ് പ്രൊട്ടക്റ്റഡ് ആയിട്ടുണ്ടെങ്കിൽ അവരെയല്ലാതെ മറ്റുള്ളവരെ നിയമിക്കാൻപറ്റില്ലെന്ന് ഈ മാനേജ്മെന്റുകൾ. അവർ എല്ലാ ഒഴിവുകളും സ്വന്തമായി നിയമിച്ചു. […]
Read More