വിശ്വ പൗരനായി മാറിയ കേരളത്തിൻ്റെ പ്രിയപുത്രൻ, മുൻ രാഷ്ട്രപതി യശ്ശ:ശരീരനായ കെ.ആർ. നാരായണൻ്റെജന്മശതാബ്ദിയാണിന്ന്.
വിനയത്തിൻ്റെയും ലാളിത്യത്തിൻ്റെയും നിറകുടമായിരുന്നു അദ്ദേഹം.ശാന്തനും സൗമ്യ പ്രകൃതക്കാരനുമായ അദ്ദേഹം ശബ്ദം താഴ്ത്തിയെ സംസാരിക്കുമായിരുന്നുള്ളുവെങ്കിലും ആഴത്തിലിറങ്ങുന്ന വാക്കുകളുടെ ഉടമയായിരുന്നു. രാഷ്ട്രപതി പദവിയിലെത്തുന്നതിനു മുൻപ് നയതന്ത്ര പ്രതിനിധിയായി ഒട്ടുമിക്ക രാജ്യങ്ങളിലും അദ്ദേഹത്തിലൂടെ രാജ്യത്തിൻ്റെ ശബ്ദം പ്രതിഫലിച്ചു. സത്യവും നീതിയും പുലർത്തുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.താഴെത്തട്ടിൽ ജനിച്ച് തൻ്റെ അശ്രാന്ത പരിശ്രമം , സ്നേഹപൂർണ്ണമായ പെരുമാറ്റം എന്നിവയിലൂടെ ഭാരതത്തിൻ്റെ പ്രഥമ പൗരൻ വരെയെത്തിയ അദ്ദേഹത്തിൻ്റെ ജീവിതം മഹത്തായ മാതൃകയാണ്. ജന്മശതാബ്ദി ദിനത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു
Read More