നമ്മൾ നട്ട സ്നേഹത്തിന്റെ കടുകുമണി വളർന്ന് വലിയൊരു മരമാകുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ ശാഖകളിൽ ചേക്കേറുകയും ചെയ്യും.

Share News

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർവിചിന്തനം:- “സ്നേഹത്തിന്റെ യുക്തിവിചാരം” (മത്താ 10:37-42)”എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല” (v.37). അങ്ങനെയാണെങ്കിൽ, കർത്താവേ, ആര് നിനക്ക് യോഗ്യനാകും? ഇവരെല്ലാവരുമല്ലേ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവർ? ഇവരല്ലേ ഞങ്ങളുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നവർ? കർത്താവേ, അങ്ങയുടെ നിബന്ധന ഒത്തിരി വലുതാണ്. എന്താണ് അങ്ങ് ഞങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്? ചോദ്യങ്ങൾ നീണ്ടു പോകുകയാണ്… ഈയൊരു നിർബന്ധത്തിലൂടെ യേശു നമ്മുടെ ഉള്ളിലേക്ക് വൈകാരികമായ ഒരു മത്സരബുദ്ധി കുത്തിനിറയ്ക്കുകയാണോ? […]

Share News
Read More

വൈദികർ ഉൾപ്പെടെ ദൈവജനം മുഴുവനും കൃഷിപണികൾക്കായി കുറെ സമയം കണ്ടെത്തണം. ഒരിഞ്ചു കൃഷിഭൂമി പോലും തരിശായി കിടക്കാൻ ഇടയാകരുത് – കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

സീറോമല ബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം – സാമൂഹ്യ ദർശനം ഉൾകൊള്ളുന്ന ഇടയലേഖനം പൂർണരൂപത്തിൽ ഇടയലേഖനം സഭാദിനം ജൂലൈ 3, 2020 സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ആലഞ്ചേരി തന്‍റെ സഹ ശൂശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്‍റെ അജപാലന ശൂശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കര്‍ത്താവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!ഈശോമിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ, മാര്‍തോമാശ്ലീഹായുടെ ദുക്റാനാ തിരുനാള്‍ ദിനമായ ജൂലൈ മുന്ന് ഒരിക്കല്‍ […]

Share News
Read More

കോവിഡാനന്തര സഭ: വെല്ലുവിളികളും സാധ്യതകളും – എം.കെ. ജോര്‍ജ്‌ എസ്ജെ

Share News

ഈസ്റ്റര്‍ വാരത്തില്‍ ആകസ്മികമായി കണ്ട ഒരു വീഡിയോ ക്ലിപ്പിംഗ്‌ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കേരളത്തിലെ ഒരു പ്രമുഖ രൂപതയിലെ യുവപുരോഹിതനാണ്‌ അവതാരകൻ. ഈസ്റ്റര്‍ വാരത്തിലെ വെള്ളിയാഴ്ച മാംസം കഴിക്കാമോയെന്ന്‌ “പലരും” ചോദിച്ചതിനുള്ള മറുപടിയെന്നായിരുന്നു വാദം. പത്തുമിനിട്ടോളം നീണ്ടുനിന്ന ആ പ്രകടനം. “നമ്മുടെ സഭയുടെ ‘ നിയമം പലവട്ടം ഉദ്ധരിച്ച്‌ ആധികാരികമായ ഒരവതരണം. എന്റെ അസ്വസ്ഥതയുടെ കാരണം ഇതാണ്‌. കേരളസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമാദമായ പ്രശ്നമിതാണോ? അതോ കൊറോണ വൈറസ്‌ കേരളസഭയെ ഒന്നും പഠിപ്പിച്ചില്ല, പഠിപ്പിക്കുകയില്ല എന്നതിന്റെ സുചനയാവുമോ […]

Share News
Read More