തൊണ്ണൂറ്റി മൂന്നു വയസ്സ് പൂർത്തിയാക്കിയ വലിയ വീട്ടിൽ ജൽത്രു റാഫേലിനെ വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു.

Share News

ആദരിച്ചു. തൊണ്ണൂറ്റി മൂന്നു വയസ്സ് പൂർത്തിയാക്കിയ വലിയ വീട്ടിൽ ജൽത്രു റാഫേലിനെമുൻ മന്ത്രി പ്രൊഫ കെ വി തോമസ് വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു. വലിയ ഒരു കുടുംബത്തിൻ്റെ ഉത്തരവാദിത്വം തൻ്റെ ത്യാഗ പൂർണ്ണമായ ജീവിതത്തിലൂടെ ഉയർച്ചയിലെത്തിച്ച വ്യക്തിത്വത്തിനുടമയാണ് ജൽത്രു അമ്മ. ചെല്ലാനം മണ്ഡലം കോൺഗ്രസ്പ്രസിഡൻ്റ് ഷാജി തോപ്പിൽ , ഇന്നസെൻ്റ് , സലി കണ്ടക്കടവിൽ എന്നിവരും സന്നിഹിതരായിരുന്നു.

Share News
Read More

ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

Share News

ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെല്ലാനം തീരത്തെ പ്രശ്നങ്ങൾ ഈ പ്രദേശത്തിൻ്റേതു മാത്രമല്ല സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെ മുഴുവൻ പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് കെആർഎൽസിസി യുടെ നേതൃത്വത്തിൽ കൊച്ചി ആലപ്പുഴ രൂപതകൾ സംയുക്തമായി രൂപം നല്കിയ കെയർ ചെല്ലാനം എന്ന സംവിധാനത്തിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെആർഎൽസിസി യുടെ ആഭിമുഖ്യത്തിലുള്ള […]

Share News
Read More

ചെല്ലാനം തീരസംരക്ഷണം: ഉദ്യോഗ സംഘം ചെല്ലാനം സന്ദർശിച്ചു

Share News

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരസംരക്ഷണത്തിനായി കെആർഎൽസിസി സർക്കാരിനു സമർപ്പിച്ച ജനകീയരേഖയുടെ തുടർ നടപടിക്കായി ജലവിഭവ വകുപ്പിൻ്റെ ഉദ്യോഗസ്ഥ സംഘം ചെല്ലാനം തീരപ്രദേശങ്ങളിൽ പ്രാഥമിക പഠനം നടത്തി. ഇതിൻ്റെ ഭാഗമായി ചെല്ലാനത്ത് കെആർ എൽ സി സി ഭാരവാഹികളും ജനപ്രതിനിധികളുമായും ചർച്ച നടത്തി. കെ ജെ മാക്സി എംഎൽഎ, കെആർഎൽസിസി വൈസ് പ്രസിഡണ്ട് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ ഫ്രാൻസിസ് സേവ്യർ, ‘കടൽ’ ജനറൽ സെക്രട്ടറി ജോസഫ് ജുഡ്, പി ആർ കുഞ്ഞച്ചൻ, ടി എ […]

Share News
Read More

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണം ഒരു മനുഷ്യാവകാശ പ്രശ്നമാണ്.

Share News

വൻവികസന പദ്ധതികളുടെ ദുരന്തമനുഭവിക്കേണ്ടവരാണോ തീരജനത? ചെല്ലാനം പഞ്ചായത്തിലും കൊച്ചി കോർപ്പറേഷനിലെ മൂലംങ്കുഴി, മാനാശ്ശേരി ഡിവിഷനുകളിലുമായി അതിവസിക്കുന്ന ജനതയാണ് ഇരകൾ. തീരസംക്ഷണത്തിലൂടെ ഇവരുടെ അതിജീവനം സാധ്യമാക്കാൻ രൂപപ്പെടുത്തിയിട്ടുളള ജനകീയരേഖ കേരള സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നാട്ടറിവുകളുടെയും ശാസ്ത്ര സാങ്കേതിക വിദഗ്ദരുടെയും പിന്തുണയോടെ തയ്യാറിക്കിയിട്ടുളള ജനകീയരേഖ നിർദേശിക്കുന്ന പദ്ധതികളുടെ പൂർത്തികരണത്തിന് ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. മാതൃഭൂമി പത്രം ജനകീയരേഖയെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്ത അനുബന്ധമായി ചേർക്കുന്നു. Shaji George

Share News
Read More

ചെല്ലാനം സംരക്ഷണം ജനകീയരേഖ വെബിനാര്‍ ഇന്ന്‌

Share News

ചെല്ലാനം സംരക്ഷണം ജനകീയരേഖ വെബിനാര്‍ ഇന്ന്‌ കൊച്ചി: ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണത്തിന്‌ കൊച്ചി – ആലപ്പുഴ രൂപതകള്‍ കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള ജനകീയരേഖയുടെ പൊതുചര്‍ച്ചയും അഭിപ്രായരൂപീകരണവും ഇന്ന്‌ (21-8-2020) നടക്കും. സും മീറ്റിംഗായി നടക്കുന്ന പൊതുചര്‍ച്ച കെആര്‍എല്‍സിസി പ്രസിഡന്റും കേരള ലത്തീന്‍ സഭാദ്ധ്യക്ഷനുമായ ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ബിഷപ്‌ ഡോ.ജെയിംസ്‌ ആനാപറമ്പില്‍ ആമുഖപ്രഭാഷണം നടത്തും. കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ്‌ ഏജന്‍സി ഫോര്‍ ലിബറേഷന്‍ തയ്യാറാക്കിയിട്ടുള്ള ജനകീയരേഖ പി.ആര്‍. […]

Share News
Read More

ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി.

Share News

ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നിൽ നൂറു രൂപ കൂടി കരുതി വെച്ച മനസിനെ അന്വേഷിക്കുകയായിരുന്നു എല്ലാവരും. ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിൻ ആണ് ആ അമ്മ മനസ്സ് .ആഴ്ചകളായി ചെല്ലാനത്ത് നിന്നും ഒരാൾ പണിക്കു പോയിട്ട്, കടലാക്രമണവും രൂക്ഷം. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് പല കുടുംബങ്ങളും മുന്നോട്ട് പോകുന്നത് .പണിയില്ലാതെയാകുന്നൊരാളുടെ വിഷമം മേരി ചേച്ചിയോട് പറയേണ്ട. കാരണം, […]

Share News
Read More

ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു.

Share News

“നമ്മുടെ നാടി”ന് സന്തോഷം . അഭിമാനം ചെല്ലാനം സഹോദരങ്ങൾ കോവിഡും കടലിലെ വെള്ളവും മൂലം ഏറെ വിഷമിച്ചപ്പോൾ നമ്മുടെ നാടിൻെറ മനസ്സും വേദനിച്ചു. നിരവധി വാർത്തകൾ ദൃശ്യങ്ങൾ വീഡിയോ സഹിതം നൽകുവാൻ ഞങ്ങൾ തയ്യാറായി . കെസിബിസി പ്രെസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഈ വാർത്തയും വിശകലനങ്ങളും അടക്കം ശ്രദ്ധിച്ചശേഷം , മുഖ്യമന്ത്രിയും എറണാകുളം ജില്ലാ കളക്ടറുമായും സംസാരിച്ചു. സർക്കാർ നടപടികൾ സ്വീകരിക്കാനും, സമൂഹം എല്ലാവിധ സഹായങ്ങളും എത്തിക്കുവാനും ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ശബ്‌ദസന്ദേശം ആദ്യമായി […]

Share News
Read More