ബഹുമാനപ്പെട്ട മുഖ്യമന്ത്രീ… അങ്ങയുടെ ഈ വാക്കുകൾ കേരളത്തിലെ സ്ത്രീസമൂഹത്തിന് കുറച്ചൊന്നുമല്ല ആശ്വാസം പകർന്നു തന്നത്. വളരെ നല്ല തീരുമാനം… അഭിനന്ദനങ്ങൾ…
പക്ഷേ അങ്ങയോട് ചില കാര്യങ്ങൾ ഒന്നു തുറന്നു ചോദിച്ചോട്ടെ… സ്ത്രീകൾ എന്നു പറഞ്ഞാൽ കേരളത്തിലെ എല്ലാവരെയും ആണോ അങ്ങ് ഉദ്ദേശിച്ചത്? അതോ അവിടെയും ചില വേർതിരിവുകൾ ഉണ്ടോ? കൈ മിടുക്ക് കാട്ടുന്നവർ മാത്രമാണോ അങ്ങയുടെ കാഴ്ചപ്പാടിൽ സ്ത്രീകൾ? കാരണം പറയാം, കഴിഞ്ഞ രണ്ടു വർഷമായിട്ട് വിവിധ വാർത്താ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ക്രൈസ്തവ സന്യാസിനികളെ കേരളത്തിലെ ചിലർ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും വിശേഷണങ്ങളും നൽകി അവഹേളിച്ചപ്പോഴും, അനുവാദം കൂടാതെ ക്രൈസ്തവ സന്യസ്തരുടെ ഫോട്ടോകളെടുത്ത് വൃത്തികേടുകൾ […]
Read More