വര്‍ഗീയത കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ്

Share News

കൊച്ചി: വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പദ്ധതികള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. കേരളത്തിലെ ഹൈന്ദവരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ചു വളര്‍ന്ന് സമൂഹമായി ജീവിക്കുന്നതാണ്. രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയതയുടെ കാര്‍ഡ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത് പൊതുസമൂഹം പുച്ഛിച്ച് തള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അധ്യക്ഷത വഹിച്ച് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Share News
Read More