ആഗോള യുവജന സമ്മേളനത്തിൻ്റെ പ്രതീകമായ വി. കുരിശിൻ്റെ രൂപം കൈമാറും
അടുത്ത ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ കുർബാനക്ക് ശേഷം പനാമയിൽ നിന്നുള്ള യുവജനങ്ങൾ പോർച്ചുഗലിലെ യുവജനങ്ങൾക്ക് ആഗോള യുവജന സമ്മേളനത്തിൻ്റെ പ്രതീകമായ വി. കുരിശിൻ്റെ രൂപം കൈമാറും. ക്രിസ്തു രാജൻ്റെ തിരുനാൾ ദിനമായ അടുത്ത ഞായറഴ്ച വത്തിക്കാൻ സാൻ പിയത്രോ ചത്വരത്തിൽ വച്ച് പ്രതീകാത്മകമായി യുവജനങ്ങളാണ് ഇത് നിർവഹിക്കുന്നത്. സാധാരണരീതിയിൽ ഓശാന ഞായറാഴ്ചയാണ് ഇത് നൽകാറുള്ളത്, എന്നാൽ ഈ വർഷം പ്രത്യേക സാഹചര്യം മൂലം അത് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 5 ലെ കർത്താവിൻ്റെ മാലാഖ പ്രാർത്ഥനക്ക് ശേഷം […]
Read More