പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ 53 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

Share News

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 50 തടവുകാര്‍ക്കും രണ്ട് ജയില്‍ ജീവനക്കാര്‍ക്കും ജയില്‍ ഡോക്ടര്‍ക്കുമാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസം 63 പേരില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മാത്രം 218 പേര്‍ക്ക് കോവിഡ് ബാധിച്ചു. ജയിലിനുളളിലെ രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. തടവുകാരെ പുറത്തുകൊണ്ട് പോയി ചികിത്സിക്കുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജയിലിന് അകത്തുള്ള ഓഡിറ്റോറിയത്തിലും വിവിധ ബ്ലോക്കുകളിലുമായാണ് ഇവരെ ചികിത്സിക്കുന്നത്. വരും ദിവസങ്ങളില്‍ […]

Share News
Read More

പന്തീരായിരം വനത്തില്‍ ഉരുള്‍പൊട്ടല്‍: കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു, ജാഗ്രതപാലിക്കാൻ നിര്‍ദേശം

Share News

മലപ്പുറം: അതിശക്തമായ മഴയെത്തുടര്‍ന്ന മലപ്പുറം നിലമ്പൂർ പന്തീരായിരം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍.. ചാലിയാര്‍ പഞ്ചായത്തിലെ ആഢ്യന്‍പാറയുടെ മേല്‍ഭാഗത്തു വെള്ളരിമലയടിവാരത്താണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. ഉരുള്‍പൊട്ടലില്‍ ഉണ്ടായ മലവെള്ളപാച്ചിലില്‍ കാഞ്ഞിരപ്പുഴയിലും കുറുവന്‍പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. അഗ്നിശമന സേന സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പ്രദേശത്തെ ജനങ്ങളെയും നിലയത്തിലെ ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. സംസ്ഥാനത്ത് അതി തീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയുരുന്നു. ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. […]

Share News
Read More

വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷം: 193 കുടുംബങ്ങളിലെ 807 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

Share News

കാലവര്‍ഷം കനത്തതോടെ വയനാട് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ പത്തും മാനന്തവാടി താലൂക്കില്‍ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു ഉളളത്. കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരെയും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുക. താലൂക്ക്തല വിവരങ്ങള്‍: വൈത്തിരി താലൂക്ക് – 129 കുടുംബങ്ങളിലായി 459 ആളുകള്‍ (186 ആണ്‍, 180 സ്ത്രീകള്‍, […]

Share News
Read More