കോവിഡ് വിലയിരുത്തൽ:പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗം ഇന്ന്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് രണ്ട് ദിവസത്തെ യോഗം തുടങ്ങുന്നത്. ആദ്യദിനം13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ഭരണാധികാരികള്‍ക്കും സംസാരിക്കാനുള്ള അവസരം നല്‍കും. അതേസമയം,യോഗത്തില്‍ സംസാരിക്കാന്‍ കേരളത്തിന് ഇന്ന് അവസരം ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ള മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട് നരേന്ദ്ര മോദി കേള്‍ക്കും.
Read More