വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടി വെയ്ക്കാനുള്ള അനുമതി, കോടഞ്ചേരിയിൽ ആദ്യ പന്നിയെ വെടിവെച്ചു പിടിച്ചു
ജില്ലയിൽ ഇതാദ്യം,കാട്ടുപന്നി മൂലം ദുരിതമനുഭവിക്കുന്ന മലയോരകർഷകരുടെ കാലങ്ങളായുള്ള ആവശ്യം കോടഞ്ചേരി :വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതി കോടഞ്ചേരി പഞ്ചായത്തിന് ലഭിച്ചതിനെ തുടർന്ന് ആദ്യ പന്നിയെ പഞ്ചായത്തിലെ ആനിക്കോട് കോക്കോട്ടുമലയിൽ വെച്ച് ശനിയാഴ്ച രാത്രി 10 മണിയോടെ വെടിവെച്ച് പിടിച്ചു.ഏകദേശം നൂറ് കിലോയോളം ഭാരമുള്ള ആൺ പന്നിയെയാണ് വെടിവെച്ച് പിടിച്ചത്.പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിന് ജനജാഗ്രത സമിതി എം പാനൽ ചെയ്ത ജോർജ് ജോസഫ് ഇടപ്പാട്ടുകാവുങ്കൽ, ജോസ് വെട്ടൂർകുടിയും ചേർന്നാണ് വെടിവെച്ച് പിടിച്ചത്.തുടർന്ന് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ […]
Read More