സം​സ്ഥാ​ന​ത്ത് പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത: മുന്നറിയിപ്പ്

Share News

തിരുവനന്തപുരം : അടുത്ത മൂന്നുമണിക്കൂറിനിടെ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും രാത്രി ശക്തമായ മഴ പെയ്തിരുന്നു. ചിലയിടങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

Share News
Read More

പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ചു.

Share News

കൊല്ലം :ട്രാക്കും റെഡ്ക്രോസ് സൊസൈറ്റിയും സംയുക്തമായി കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിൽ ആരംഭിച്ച പ്രളയ ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൊല്ലം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. കരയുന്നവന്റെ കണ്ണീരൊപ്പുന്ന മലയാളിയുടെ ആർദ്രമായ മനസിന്റെ ഉദാഹരണമാണ് ട്രാക്കിന്റെയും റെഡ്ക്രോസ് സൊസൈറ്റിയുടെയും ഒരുമിച്ചുള്ള ഈ സംരംഭം കാണിച്ചു തരുന്നതെന്ന് മേയർ പറഞ്ഞു. കൊല്ലം കോര്പറേഷനിലുള്ളിലെ ആദ്യ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്ന ദിവസം തന്നെ കേരളത്തെയൊന്നാകെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഈ ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ചത് വഴി ഈ […]

Share News
Read More

സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ കെഎസ്‌ഇബിയുടെ റെഡ് അലര്‍ട്ട്:അതീവ ജാഗ്രത പാലിക്കാൻ നിർദേശം

Share News

തിരുവനന്തപുരം :സംസ്ഥാനത്ത് മഴ കനത്തതോടെ എട്ട് അണക്കെട്ടുകളില്‍ കേരള ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റിയാടി അണക്കെട്ടുകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട് ഷോളയാര്‍ ഡാം പൂര്‍ണ സംഭരണ നിലയില്‍ ആയതിനെ തുടര്‍ന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് 3000 ക്യുസെക്‌സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാന്‍ തുടങ്ങി. ഇന്നലെ രാത്രി 8.15നാണ് […]

Share News
Read More

കഴിഞ്ഞ വർഷം ചെയ്തതുപോലെ ഡാമുകൾ എല്ലാം ഒരേ സമയത്ത് തുറന്നു വിട്ടാൽ , നദികൾ നിറഞ്ഞു കവിയും – ഫലം പ്രളയം.

Share News

മലമുകളിലും സമതലങ്ങളിലും തീരപ്രദേശത്തും താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും ഈ ഡാമുകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മഴ തോരാതെ പെയ്തു കൊണ്ടിരിക്കുന്നു. ഡാമുകളിൽ ഇനിയും വെള്ളം വന്നു ചേരും. കൂടാതെ കാച്ച്മെന്റ് ഏരിയയിൽ പെടാത്ത സ്ഥലങ്ങളിലും ശക്തമായ മഴയും നീരൊഴുക്കുമുണ്ട്. KSEB അധികാരികളും മന്ത്രി മണിയാശാനും ശരിയായ തീരുമാനങ്ങൾ ഉടനടി എടുക്കണം. കഴിഞ്ഞ വർഷം ചെയ്തതുപോലെ ഡാമുകൾ എല്ലാം ഒരേ സമയത്ത് തുറന്നു വിട്ടാൽ , നദികൾ നിറഞ്ഞു കവിയും – ഫലം പ്രളയം. ഇനിയും നിറയട്ടെ […]

Share News
Read More

പമ്പാ ഡാം തുറക്കാന്‍ സാധ്യത: ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

Share News

പത്തനംതിട്ട: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്ബാ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലെവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്ബാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ശബരിമല വനത്തിനുള്ളില്‍ അയ്യന്‍മലയിലും അച്ചന്‍കോവിലിലും ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്ന് പമ്ബ, അച്ചന്‍കോവില്‍ […]

Share News
Read More

ഇടുക്കിയിൽ മഴ ശക്തം:രാത്രി ഗതാഗതത്തിന് വിലക്ക്, കല്ലാര്‍കുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു

Share News

ഇടുക്കി: ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു.800 ക്യുമെക്‌സ്, 1200 ക്യൂമെക്‌സ് വീതം വെള്ളമാണ് പുറത്തുവിടുന്നത്. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കിയില്‍ ഇപ്പോഴും ശക്തമായ കാറ്റും മഴയും തുടരുകയാണ്. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇത് കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ […]

Share News
Read More

സംസ്ഥാനത്ത് കനത്ത മഴ:അ​ണ​ക്കെ​ട്ടു​ക​ള്‍ ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തു​ന്നു, ജാ​ഗ്രതാ നിര്‍ദേശം

Share News

തൃ​ശൂ​ര്‍: സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ തുടരുന്നു. മഴ കനത്തതിനെ തുടര്‍ന്ന് ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഇതേത്തുടര്‍ന്ന് അട്ടപ്പാടി താവളം പാലത്തില്‍ വെള്ളം കയറി. പുഴയോരങ്ങളില്‍ താമസിക്കുന്നവരും അട്ടപ്പാടി, നെല്ലിയാമ്ബതി ചുരം റോഡുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ കൂ​ടി ഉ​യ​ര്‍​ത്തി. രാ​വി​ലെ 7.20ന് ​ആ​ണ് ഷ​ട്ട​ര്‍‌ തു​റ​ന്ന​ത്. നേ​ര​ത്തെ ഡാ​മി​ലെ ഒ​രു സ്ലൂ​യി​സ്‌ ഗേ​റ്റി​ലൂ​ടെ ജ​ലം തു​റ​ന്നു​വി​ട്ടി​രു​ന്നു. നി​ല​വി​ല്‍ ര​ണ്ട് സ്ലൂ​യി​സ്‌ ഗേ​റ്റ് വ​ഴി​യാ​ണ് ജ​ലം […]

Share News
Read More