വൈറ്റമിൻ സി ഗുളികയും മഞ്ഞൾ ഇഞ്ചി ചെറുനാരങ്ങ വെളുത്തുള്ളി വെള്ളവുമാണ് ഞാനും കുടുംബവും കഴിച്ച ഏക കൊറോണ മരുന്നു.
വിജയശ്രീലാളിതരായി ഞങ്ങൾ പുറത്തിറങ്ങി.പോസിറ്റീവ് കാലവും ഹോം കോറൻ്റെയിൻ ഉൾപ്പെടെ ഇരുപത്തിരണ്ട് ദിവസങ്ങൾ. മൊത്തം എഴുപത്തിരണ്ടു പേർ. നന്മയെയും തിന്മയെയും തിരിച്ചറിയാനുള്ള, സ്വയം ഹിതപരിശോധന നടത്താനുള്ള, നിൻ്റെ വഴികളെ സ്വയം തിരിച്ചറിയാനുള്ള, ഉള്ള് നൊന്ത് ഉള്ളം തിരിച്ചറിയാനുള്ള, ആത്മീയ-ഭൗതീക സത്തയെ തിരിച്ചറിയാനുള്ള കാലമായിരുന്നു, കഴിഞ്ഞു പോയ ഇരുപത്തിരണ്ട് ദിനങ്ങൾ. ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ബെഥേൽ ബിൽഡിംങ്ങ് ആയിരുന്നു കൊറൻ്റെയിൻ സെൻ്റർ.ആരോഗ്യ പ്രവർത്തകരും ഡിവൈൻ ധ്യാനകേന്ദ്രത്തിലെ വൈദീകരും നൽകിയ മാനസ്സീകവും ശാരീരികവുമായ പിന്തുണ വളരെ വലുതായിരുന്നു. ബഹു: അഗസ്റ്റിൻവല്ലുരാൻ VC, ഫിലിപ്പ് […]
Read More