ഇ. ശ്രീധരന്, ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ സിവിൽ എൻജിനീയർക്ക് ഇന്ന് 88 വയസ്സ് പൂർത്തിയാകുന്നു.

Share News

കിഴുവീട്ടിൽ നീലകണ്ഠൻ മൂസ്സതിന്റെയും എളാട്ടുവളപ്പിൽ അമ്മാളുവമ്മയുടെയും ഏറ്റവുമിളയ മകനായി കൊല്ലവർഷം 1107 മിഥുനം 10 ന് അവിട്ടം നക്ഷത്രത്തിൽ (1932 ജൂൺ 23) ജനിച്ച ഇ. ശ്രീധരന്, ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ സിവിൽ എൻജിനീയർക്ക് ഇന്ന് 88 വയസ്സ് പൂർത്തിയാകുന്നു .പ്രായത്തെ വെല്ലുന്ന കർമചൈതന്യത്തോടെ ഇന്നും രാഷ്ട്രനിർമാണത്തിൽ മുഴുകുന്ന അദ്ദേഹത്തിന് ആശംസകൾ! ഇന്ത്യയുടെ മാത്രമല്ല ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാഷ്ട്രങ്ങളുടെയും ഉന്നത സിവിലിയൻ ബഹുമതികൾ നേടിയ ഡോ. ഇ. ശ്രീധരന്റെ ആദ്യജീവചരിത്രകാരനാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. […]

Share News
Read More

ഇതല്ലാതെ തീരജനതയുടെ നിത്യദുരിതത്തിന് മറ്റൊരു ശാശ്വതപരിഹാരം ഇല്ല.-ഡോ. ഇ. ശ്രീധരൻ

Share News

ഡോ. ഇ. ശ്രീധരൻ –തീരപ്രദേശത്ത് ചിലമേഖലകളിൽ കര കടലെടുക്കുന്നതും മറ്റുചില മേഖലകളിൽ കര നിക്ഷേപിക്കപ്പെടുന്നതും ഒരു സ്വാഭാവികപ്രക്രിയയാണ്. തീരത്തു വന്നു തല്ലുന്ന തിരകൾ തീരരേഖയ്ക്ക് തികച്ചും സമാന്തരമായല്ല വരുന്നത് എന്നതാണിതിനു പ്രധാനകാരണം . ഇതു തിരുത്തുന്നത് പ്രായോഗികമല്ല.  ആകയാൽ, തീരത്തുനിന്നും ചുരുങ്ങിയത് 70 മീറ്റർ ദൂരംവരെയെങ്കിലും യാതൊരുവിധ മനുഷ്യപ്രയത്നങ്ങളോ അധിവാസമോ പാടില്ല. മരങ്ങൾപോലും വെച്ചുപിടിപ്പിക്കരുത്, വിശേഷിച്ചും തെങ്ങ്. സ്വാഭാവികമായി മുളച്ചു വളരുന്നവ വളർന്നുകൊള്ളട്ടെ.     കടലെടുക്കലും കരവെക്കലും കാലാന്തരത്തിൽ സമീകരിക്കപ്പെട്ടുകൊള്ളും. ലോകത്തെവിടെയും കടലോരങ്ങളുടെ സ്വാഭാവികരീതിയാണത്. “ലിറ്റോറൽ റിഫ്റ്റ്” […]

Share News
Read More