ഏതായാലും ദുഖ്റാനയെക്കുറിച്ചുള്ള സ്മരണകൾ ആരംഭിക്കുന്നത് കണ്ണിൽ തുളച്ചുകയറുന്ന ഏതോ വാഹനത്തിന്റെ വെളിച്ചത്തിൽ നിന്നാണ്.
ദുഖ്റാനദിവസത്തെ അപകടം… പന്ത്രണ്ടു വർഷം മുമ്പുള്ള ഒരു ദുഖ്റാന(ജൂലൈ 3, സെന്റ് തോമസിന്റെ തിരുനാൾ) ദിവസം. അന്ന് തൃശൂര് നിന്ന് വയനാട്ടിലേയ്ക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോവുകയായിരുന്നു ഞാൻ. ഒരു മാസത്തോളം നീണ്ട ഒരു ഹിമാലയൻ യാത്ര കഴിഞ്ഞ് അന്ന് പുലർച്ചെയാണ് തിരികെ എത്തിയതും. കോഴിക്കോട് ടൗണും പിന്നിട്ട് കുന്ദമംഗലം എത്തിയപ്പോൾ സമയം രാത്രി 11.45 ആയിരുന്നു. കുറേ നേരമായി മഴ പെയ്തു കൊണ്ടിരിക്കുന്നു. അക്കാലത്ത് എന്റെ ഉറ്റ തോഴനായിരുന്ന KL 12 D 4113 ഓംനിക്ക് […]
Read More