വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണ്.

Share News

മികച്ച വിദ്യാഭ്യാസമാണ് സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം. അതിനായി വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടണം. ആധുനിക സങ്കേതങ്ങളെ പഠനമുറികളിൽ ഉപയോഗിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ വികസനമാണ് നടപ്പായത്. ഈ ദൃഢനിശ്ചയത്തിൻ്റെ ഭാഗമായി എല്ലാ പൊതു വിദ്യാലയങ്ങളിലും സ്മാർട് ക്ലാസ് റൂമുള്ള ആദ്യ സംസ്ഥാനമായി നാം മാറുകയാണ്. ആദ്യഘട്ടത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിൻ്റെ നേതൃത്വത്തിൽ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. […]

Share News
Read More

സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും.

Share News

പ്രകടന പത്രികയിൽ നൽകിയ ഒരു വാഗ്ദാനം കൂടി പാലിക്കുന്നു. ശ്രീനാരായണ ഗുരുവിനോടുള്ള ആദരവായി കൂടി അത് നിറവേറ്റപ്പെടുകയാണ്. സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആസ്ഥാനം കൊല്ലമാണ്. അതിനുള്ള പ്രവത്തനങ്ങൾ നടന്നുവരുന്നു. വിദൂരവിദ്യാഭ്യാസ പഠനം കേന്ദ്രീകൃതമാക്കി ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് കീഴിലേക്ക് മാറ്റാനാണ് ഇപ്പോൾ ആലോചിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഓപ്പൺ സർവ്വകലാശാലക്ക് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

വിദ്യാഭ്യാസം ലഭ്യമാവുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധ്യമാകും.

Share News

ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിൽ വികസിപ്പിക്കുന്നതിനായി കിഫ്ബി മുഖാന്തരം വിപുലമായ പദ്ധതികൾ നടപ്പാക്കി. പൂട്ടിപ്പോകലിന്റെ വക്കിലെത്തിയ നിരവധി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഈ പദ്ധതിയുടെ ഗുണഫലമെത്തി. ഇപ്പോളും വിദ്യാലയങ്ങളുടെ നവീകരണം ദ്രുതഗതിയിൽ എല്ലായിടത്തും പുരോഗമിക്കുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാവുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധ്യമാകും. മുഖ്യമന്ത്രി […]

Share News
Read More

സഹൃദയ- വി ഗാർഡ് നവദർശൻ പദ്ധതി വഴി സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി.

Share News

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, വി ഗാർഡ് ഫൗണ്ടേഷൻറെ സഹകരണത്തോടെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നടപ്പാക്കിവരുന്ന നവദർശൻ പദ്ധതിയോടനുബന്ധിച്ച്  അഞ്ച് ജില്ലകളിലെ 10 സ്‌പെഷ്യൽ സ്‌കൂളുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട   103  കുട്ടികൾക്ക്  ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്  സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി  ആലപ്പുഴ ജില്ലയിൽ  നെടുമ്പ്രക്കാട് ആർദ്ര സ്പെഷ്യൽ സ്കൂൾ , തുറവൂർ സാൻജോ സദൻ സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ 22 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.  .ചേർത്തല സഹൃദയ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ   ആർദ്ര സ്കൂളിലെ  8 […]

Share News
Read More

മക്കള്‍ താത്പര്യമുള്ള വിഷയങ്ങള്‍ പഠിക്കട്ടെ

Share News

കേരളത്തിലെ രക്ഷിതാക്കള്‍ പൊങ്ങച്ചത്തിനുവേണ്ടി കുട്ടികളുടെ അഭിരുചിയും താത്പര്യങ്ങളും ബലി കഴിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ട് അധികം അിവസങ്ങളായിട്ടില്ല. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രൊഫഷണല്‍ കോഴ്സിനുചേരാന്‍ കുട്ടികള്‍ ഭ്രാന്ത് പിടിച്ചോടുന്ന പ്രവണത മറ്റൊരിടത്തുമില്ല. പ്രൊഫഷണല്‍ കോഴ്സ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ ഇത്രയും വര്‍ദ്ധിക്കാനുള്ള കാരണം ഇതാണെന്ന് കൂടി കോടതി പറഞ്ഞുവച്ചു. രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ താത്പര്യമില്ലാത്ത കോഴ്സുകള്‍ അടിച്ചേല്പിക്കരുത്. കുട്ടികള്‍ക്ക് ലക്ഷ്യബോധവും സ്വപ്നങ്ങളുമുണ്ട്. രക്ഷിതാക്കള്‍ അവരുടെ വഴിക്ക് കുട്ടികളെ നയിക്കുമ്പോള്‍ ആത്മസംഘര്‍ഷങ്ങളിലകപ്പെടുകയാണ് കുട്ടികള്‍. അത് ദിശമാറിപ്പോകാന്‍ […]

Share News
Read More

അഭിനന്ദനങ്ങൾ! ഭൗതീക ശാസ്ത്രത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി ജോയ്സി.

Share News

മെറ്റീരിയൽ സയൻസിൽ ആലുവ യു സി കോളെജിൽ ഡോ ഇ ഐ അനിലയുടെ നേതൃത്വത്തിലാണ് ഗവേഷണം വിജയകരമായി പൂർത്തിയാക്കിയത്. ആലുവ സെൻ്റ് സേവ്യേഴ്സ് കോളെജിൽ അദ്ധ്യാപികയാണ്. തിരക്കേറിയ അദ്ധ്യാപന ജീവിതത്തിനിടയിലും കുടുംബ ജീവിതത്തിൻ്റെ ഉത്തരവാദിത്വത്തിനിടയിലും കഠിന പരിശ്രമങ്ങളിലൂടെയാണ് ഈ നേട്ടം ജോയ്സി കരസ്ഥമാക്കിയത്. ഡോ ഇ ഐ അനിലയുടെ പ്രചോദനവും പിന്തുണയും ഏറെ സഹായകരമായി. അഭിനന്ദനങ്ങൾ! ജോസഫ് ജൂഡ് I തോമസ് ജോയൽ I മാത്യു ജോവിറ്റ് Jude Arackal

Share News
Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ തുറക്കില്ല, മെട്രോയ്ക്ക് അനുമതി: അൺലോക്ക് മാർഗ്ഗരേഖ പുറത്തിറക്കി

Share News

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് അ​ൺ​ലോ​ക്ക്-4 മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഉ​ട​ൻ തു​റ​ക്കാ​ൻ തീ​രു​മാ​ന​മി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 30 വ​രെ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. 9 മു​ത​ൽ 12 വ​രെ ക്ലാ​സി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​ത്തു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി. അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യം തേ​ടാ​ൻ പു​റ​ത്തു​പോ​കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ക്ലാ​സി​ന് 50 ശ​ത​മാ​നം അ​ധ്യാ​പ​ക​ർ​ക്ക് സ്കൂ​ളി​ലെ​ത്താമെന്നും മാർഗനിർദേശം. മെ​ട്രോ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ സെ​പ്റ്റം​ബ​ർ ഏ​ഴ് മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​മെ​ന്നും കേ​ന്ദ്രം വി​ശ​ദ​മാ​ക്കി. രാ​ജ്യ​ത്ത് പൊ​തു​പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 21 മു​ത​ൽ […]

Share News
Read More

കേരളത്തിൽ മത ന്യൂനപക്ഷങ്ങൾക്കായി നൽകിവരുന്ന വിദ്യാഭ്യാസ/പരിശീലന സ്കോളർഷിപ്പ് വിവരങ്ങൾ.

Share News

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന (ഓഗസ്റ്റ് 2020) വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്. @sherryniyamadarsi  · Reference website

Share News
Read More

വിദ്യാർത്ഥികൾക്ക് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് വായ്പാ പദ്ധതി

Share News

തിരുവനന്തപുരം: സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്. […]

Share News
Read More

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കില്ല: സെപ്റ്റംബറില്‍ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Share News

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ മാറ്റിവെക്കില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ നടത്താനാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബര്‍ മാസം 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്നും കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിട്ടുണ്ട്. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27ന് നടത്താനാണ് തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റിവെച്ച ശേഷമാണ് […]

Share News
Read More