പരീക്ഷാ മുന്നൊരുക്കങ്ങളില്‍ സജീവമായി വിദ്യാലയങ്ങൾ
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ വിവിധ സ്‌കൂളുകളും പരിസരവും അണുവിമുക്തമാക്കി. രാജകുമാരി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള യുവജന സന്നദ്ധസേന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്‌കൂളിലെ മുഴുന്‍ ക്ലാസ് റൂം, ശുചിമുറി എന്നിവ അണുവിമുകത്മാക്കിയും കാടുകയറിയ സ്‌കൂള്‍ പരിസരം വൃത്തിയാക്കിയുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാജക്കാട് സബ് ഇന്‍സ്‌പെക്ടര്‍ പി.ഡി അനൂപ് മോന്‍ ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. […]
Read More