ഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണം

Share News

സീറോമലബാര്‍സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ നാലാം ദിവസം (21.08.2020) സീറോമലബാര്‍ മെത്രാന്‍സിനഡു നല്‍കുന്ന പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: ഭക്ഷണമില്ലാത്തവര്‍ക്കു ഭക്ഷണമുറപ്പാക്കാന്‍ സഭാസംവിധാനങ്ങള്‍ നടപടിയെടുക്കണം: സീറോമലബാര്‍ സിനഡ് കോവിഡ് മഹാമാരി ആശങ്കാജനകമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ദാരിദ്ര്യവും പട്ടിണിയും വ്യാപിക്കുന്നതായി സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡ് വിലയിരുത്തുന്നു. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഭ പൂര്‍ണ്ണമായി പിന്‍തുണ നല്കുന്നുണ്ട്. സഭയുടെ സാമൂഹികസേവനവിഭാഗമായ സ്പന്ദന്‍ വഴി 53.3 കോടി രൂപയുടെ വിവിധ സഹായ പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഇടപെടലുകള്‍കൊണ്ട് ദരിദ്രരുടെ […]

Share News
Read More