അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത:സംപ്രാപ്യതയുടെ മാർഗ്ഗദർശ്ശി
ഇന്ത്യൻ ക്രൈസ്തവ ചരിത്രത്തിലെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത. അസ്സീറിയൻ ചർച്ചിന്റെ തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വിയോഗം, സൗഹൃദത്തിന്റെയും, അറിവിൻ്റെയും ആത്മീയതയുടെയും ലോകത്തിന് നികത്താനാവാത്ത ഒരു വിടവാണ് സമ്മാനിക്കുന്നത്. 1940 ജൂൺ 13-ന് തൃശ്ശൂർ മൂക്കൻ ഫാമിലിയിൽ ദേവസി-കൊച്ചുമറിയം ദമ്പതികളുടെ പത്ത് മക്കളിൽ നാലാമനായി ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന പേരിൽ ജനിച്ച അദ്ദേഹം, ഇരുപത്തിയെട്ടാം വയസ്സിൽ മെത്രാപ്പോലീത്തയായി അവരോധിതനാകുമ്പോൾ, ഭാരതത്തിലെ തന്നെ […]
Read More