ചിഹ്നം അനുവദിക്കുന്നതിന് കത്ത് 23നകം സമർപ്പിച്ചാൽ മതി
സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ കത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന ദിവസം (നവംബർ 23) വൈകിട്ട് മൂന്നിന് മുമ്പ് സമർപ്പിച്ചാൽ മതിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ പാർട്ടി ഭാരവാഹികളുടെ കത്ത് ഹാജരാക്കണമെന്ന് ചില വരണാധികാരികൾ ആവശ്യപ്പെടുന്നതായുള്ള പരാതിയെ തുടർന്നാണ് കമ്മീഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും 23ന് വൈകിട്ട് മൂന്നിന് ശേഷം വരണാധികാരി ഫാറം 6ൽ രേഖപ്പെടുത്തി […]
Read More