യുഡിഎഫിലെ എല്ലാ ധാരണകളും ഞങ്ങൾ പാലിച്ചു:പുറത്താക്കിയത് ദുഃഖകരമെന്ന് റോഷി അഗസ്റ്റിന്
കോട്ടയം:യുഡിഎഫില്‍നിന്ന് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ പുറത്താക്കിയത് ദുഃഖകരമെന്ന് റോഷി അഗസ്റ്റിന് എംഎല്‍എ. യുഡിഎഫിലെ എല്ലാ ധാരണകളും തങ്ങള്‍ പാലിച്ചു പോന്നിരുന്നു. ജനങ്ങളുടെ മനസില്‍നിന്നും ആര്‍ക്കും തങ്ങളെ പുറത്താക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി മുന്നണിയില്‍ തുടര്‍ന്ന് പതിറ്റാണ്ടുകള്‍ കാലം ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കെഎം മാണിയുടെ പാര്‍ട്ടിയെ മുന്നണിയില്‍ വേണ്ട എന്ന് തീരുമാനിച്ചത് ഇപ്പോഴാണ് മനസിലാക്കുന്നത്. എന്ത് വിരുദ്ധതയാണ് ഞങ്ങള്‍ ചെയ്തത്. മുന്നണി പറഞ്ഞ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു. ഞങ്ങളെ പുറത്താക്കിയതില്‍ ഖേദിക്കുന്നത് കോണ്‍ഗ്രസുകാരാണെന്ന് റോഷി […]
Read More