കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കി
കേരളത്തിൽ വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകളെ മറികടക്കുന്നതിനായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP). വിവിധ തലങ്ങളിൽ ചികിത്സകൾക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികൾക്ക് പ്രതിവർഷം പരമാവധി 5 ലക്ഷം രൂപ വരെയുള്ള ചികിത്സാ സൗജന്യം ഈ പദ്ധതി മുഖാന്തരം ലഭ്യമാക്കുന്നുണ്ട്. സർക്കാർ പുതുതായി രൂപീകരിച്ച സംസ്ഥാന ആരോഗ്യ ഏജൻസി (എസ്എച്ച്എ) 2020 ജൂലൈ 1 മുതൽ നേരിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കേരളയുടെ ലോഗോ പ്രകാശനം നിർവഹിച്ചു.
Read More