യുഡിഎഫ് പുറത്താക്കിയത് കെ.എം. മാണിയെ:ജോസ് കെ. മാണി
കോട്ടയം: മുന്നണിയിൽനിന്ന് പുറത്താക്കിയ യു.ഡി.എഫ്. തീരുമാനം രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ. മാണി. ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് ഈ നടപടിയിലൂടെ യു.ഡി.എഫ്. പുറത്താക്കിയത്. കഴിഞ്ഞ 38 വർഷം പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ്. തള്ളിപ്പറഞ്ഞതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.യു.ഡി.എഫ്. തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജോസ് കെ. മാണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവക്കാത്ത നിസാരമായ […]
Read More