കെ ആർ നാരായണൻ്റെ ജീവിതം അനുഭവങ്ങളുടെ തീചൂളയിൽ വാർത്തെടുത്തത്: ബിഷപ്പ് ജേക്കബ് മുരിക്കൻ

Share News

പാലാ: അനുഭവങ്ങളുടെ തീചൂളയിൽ വാർത്തെടുത്ത ജീവിതമായിരുന്നു മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെതെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ. പ്രതിസന്ധികളോടു നിരന്തരം പോരാടി ജീവിതവിജയം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. കെ ആർ നാരായണൻ്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ ആർ നാരായണൻ്റെ തെരഞ്ഞടുക്കപ്പെട്ട പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്തകങ്ങളുടെ സൗജന്യ വിതരണോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മാർ ജേക്കബ് മുരിക്കൻ. കെ ആർ നാരായണൻ്റെ ജീവിതം മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത […]

Share News
Read More

വിശ്വ പൗരനായി മാറിയ കേരളത്തിൻ്റെ പ്രിയപുത്രൻ, മുൻ രാഷ്ട്രപതി യശ്ശ:ശരീരനായ കെ.ആർ. നാരായണൻ്റെജന്മശതാബ്ദിയാണിന്ന്.

Share News

വിനയത്തിൻ്റെയും ലാളിത്യത്തിൻ്റെയും നിറകുടമായിരുന്നു അദ്ദേഹം.ശാന്തനും സൗമ്യ പ്രകൃതക്കാരനുമായ അദ്ദേഹം ശബ്ദം താഴ്ത്തിയെ സംസാരിക്കുമായിരുന്നുള്ളുവെങ്കിലും ആഴത്തിലിറങ്ങുന്ന വാക്കുകളുടെ ഉടമയായിരുന്നു. രാഷ്ട്രപതി പദവിയിലെത്തുന്നതിനു മുൻപ് നയതന്ത്ര പ്രതിനിധിയായി ഒട്ടുമിക്ക രാജ്യങ്ങളിലും അദ്ദേഹത്തിലൂടെ രാജ്യത്തിൻ്റെ ശബ്ദം പ്രതിഫലിച്ചു. സത്യവും നീതിയും പുലർത്തുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.താഴെത്തട്ടിൽ ജനിച്ച് തൻ്റെ അശ്രാന്ത പരിശ്രമം , സ്നേഹപൂർണ്ണമായ പെരുമാറ്റം എന്നിവയിലൂടെ ഭാരതത്തിൻ്റെ പ്രഥമ പൗരൻ വരെയെത്തിയ അദ്ദേഹത്തിൻ്റെ ജീവിതം മഹത്തായ മാതൃകയാണ്. ജന്മശതാബ്ദി ദിനത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു

Share News
Read More