നയപ്രഖ്യാപനം പ്രഹസനമായി മാറി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: നിയസഭയിൽ പിണറായി സർക്കാരിൻ്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. കോവിഡ് മഹാമാരിയുടെ ലോക് ഡൗൺ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സർക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസർക്കാരിൻ്റെ നേട്ടമാണ്. കൊവിഡ് കാലത്ത് കേന്ദ്രം സൗജന്യ റേഷൻ അനുവദിച്ചതു കൊണ്ടാണ് രാജ്യം പട്ടിണിയിൽ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചുവെന്നാണ് സർക്കാർ പറയുന്നത്. കോവിഡ് രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ് രോഗികളുടെ എണ്ണം […]
Read More