ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് സ​ര്‍​ക്കാ​രി​നെ ബാ​ധി​ക്കി​ല്ല: കാ​നം രാ​ജേ​ന്ദ്ര​ന്‍

Share News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കി. സിവില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അദ്ദേഹത്തിന്റെ ചുമതലകള്‍ എല്ലാം ഒഴിവാക്കി. അതുകൊണ്ട്തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തതുകൊണ്ട് സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ലെന്ന് കാനം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റ അന്ന് മുതല്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്. […]

Share News
Read More

ആരെങ്കിലും ഓടിക്കയറിവന്നാല്‍ മുന്നണിയില്‍ കയറ്റാനാവില്ല:കാനം

Share News

തിരുവനന്തപുരം: കൃത്യമായ നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതുകൊണ്ടുതന്നെ ആരെങ്കിലും ഓടിക്കയറിവന്നാല്‍ മുന്നണിയില്‍ കയറ്റാനാവില്ലെന്ന്, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ എല്‍ഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തിനു പ്രതികരണമായി കാനം പറഞ്ഞു. ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാനില്ലെന്നും മുന്നണിയിലെടുക്കുന്ന കാര്യം ആലോചനയിലില്ലെന്നും കാനം രാജേന്ദ്രന്‍ ആവർത്തിച്ചു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്. കൃത്യമായ നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ഈ മുന്നണിക്ക് ഒരു ഇടതുപക്ഷ സ്വഭാവമുണ്ട്- […]

Share News
Read More