മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്
തിരുവല്ല: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ജീവൻ നഷ്ടമായ മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും മത്തായിയുടെ കൊലപാതകം കാരണം അനാഥരായ അമ്മയും ഭാര്യയും കുഞ്ഞുങ്ങളും വിധവയായ സഹോദരിയും വികലാംഗയായ സഹോദരിയും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ തുടർന്നുള്ള സന്ധരണത്തിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും മത്തായിയുടെ വിധവയ്ക്കു സർക്കാർ ജോലി നൽകണമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ നീതിപൂർവകമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കെ.സി.സി.യുടെ നിവേദനം മുഖ്യമന്ത്രിക്കു നൽകി. കസ്റ്റഡിയിൽ എടുത്ത […]
Read More