പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ 53 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

Share News

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 50 തടവുകാര്‍ക്കും രണ്ട് ജയില്‍ ജീവനക്കാര്‍ക്കും ജയില്‍ ഡോക്ടര്‍ക്കുമാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസം 63 പേരില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മാത്രം 218 പേര്‍ക്ക് കോവിഡ് ബാധിച്ചു. ജയിലിനുളളിലെ രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. തടവുകാരെ പുറത്തുകൊണ്ട് പോയി ചികിത്സിക്കുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജയിലിന് അകത്തുള്ള ഓഡിറ്റോറിയത്തിലും വിവിധ ബ്ലോക്കുകളിലുമായാണ് ഇവരെ ചികിത്സിക്കുന്നത്. വരും ദിവസങ്ങളില്‍ […]

Share News
Read More

കോവിഡ്: ജയിൽ ആസ്ഥാനം അടച്ചു

Share News

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിരവധി തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയില്‍ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ശുചീകരണത്തിനായി എത്തിയ രണ്ടു തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ട് ദിവസത്തിനിടെ നടന്ന പരിശോധനയില്‍ നൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മുഴുവന്‍ തടവുകാര്‍ക്കും പരിശോധന നടത്താനാണ് തീരുമാനമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് അറിയിച്ചു. രണ്ട് ദിവസത്തിനിടെ നടന്ന പരിശോധനയില്‍ നൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. […]

Share News
Read More

കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ കേരള പൊലീസിലെ ഏഴുപേര്‍ക്ക്

Share News

ന്യൂഡൽഹി; കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈ എസ് പിമാരായ സി ഡി ശ്രീനിവാസന്‍ (നര്‍ക്കോട്ടിക് സെല്‍ , പാലക്കാട്), ഗിരീഷ് പി സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെ എം ദേവസ്യ (ഡിവൈ എസ് പി, ആലത്തൂര്‍), കെ ഇ പ്രേമചന്ദ്രന്‍ (സ്റ്റേറ്റ് സ്പെഷ്യല്‍ […]

Share News
Read More

നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ടു പോലീസുകാർക്ക് കോ​വി​ഡ്

Share News

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് റിപ്പോർട്ട് ചെയ്തു. സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​തി​നു ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക​യു​ടെ മ​ക​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ന്നി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നാ​കാം ഇ​വ​ര്‍​ക്ക് രോ​ഗം പ​ട​ര്‍​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​യാ​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച ദി​വ​സം സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശേ​ഖ​രി​ക്കു​ക​യാ​ണ്.

Share News
Read More

മരണനന്തര ചടങ്ങുകക്കും, വിവാഹത്തിനും ഇനി പൊലീസ് അനുമതി നിര്‍ബന്ധം

Share News

കൊച്ചി: വിവാഹം, മരണാനന്തര ചടങ്ങുകള്‍ അടക്കം വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇനി പൊലീസിന്റെ അനുമതി വേണം. ഇതുസംബന്ധിച്ച നിര്‍ദേശം സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പൊലീസിനു നല്‍കിയ സാഹചര്യത്തിലാണ് പുതിയ നടപടി. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. മരണം നടന്നാല്‍ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമേ ചടങ്ങുകള്‍ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാര്‍ എഴുതിനല്‍കണം. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോത് നിയന്ത്രണവിധേയമാക്കണമെന്ന […]

Share News
Read More

അടച്ചുപൂട്ടല്‍ ലംഘനം:സംസ്ഥാനത്ത് ഇന്നലെ 785 കേസുകള്‍

Share News

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 785 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെഅറസ്റ്റിലായത് 672 പേരാണ്. 239 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 49, 23, 10തിരുവനന്തപുരം റൂറല്‍ – 155, 145, 18കൊല്ലം സിറ്റി – 58, 65, […]

Share News
Read More

തിരുവനന്തപുരം എസ്‌എപി ക്യാമ്പിലെ പൊലീസുകാരനും കോവിഡ്

Share News

തിരുവനന്തപുരം: തിരുവനന്തപുരത്തെ പേരൂർക്കട എസ്‌എപി ക്യാമ്ബിലെ പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു ഇയാള്‍. അതേസമയം എസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളില്‍ അണുനശീകരണംനടത്തും. അവധി ദിനങ്ങളായതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം.

Share News
Read More

കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്

Share News

കോഴിക്കോട്:നഗരത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ആന്റിബോഡി ടെസ്റ്റിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഉദ്യോഗസ്ഥയുമായി സമ്പർക്കത്തിലേർപ്പെട്ട 16 വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. മൂന്ന് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ആന്റിബോഡി പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം.

Share News
Read More

കോവിഡിൽ പോലീസുകാർ ഏറ്റെടുക്കുന്ന റിസ്ക് വളരെ വലുതാണ്.

Share News

കോട്ടയം മെഡിക്കൽ കോളജിൽ എസ്ഐ മരിച്ചു. സർവീസിലുള്ള പോലീസുദ്യോഗസ്ഥരുടെ ഇടയിൽ കോവിഡ് ബാധിച്ചുള്ളആദ്യത്തെ മരണം . കോവിഡിൽ പോലീസുകാർ ഏറ്റെടുക്കുന്ന റിസ്ക് വളരെ വലുതാണ്. അനിയന്ത്രിതവും അപ്രതീക്ഷിതവും അവിചാരിതവും ആയ സാഹചര്യങ്ങളിൽ അവർ അനേകരോട് ഇടപെടേണ്ടി വരുന്നു . പലപ്പോഴും റിസ്ക് ഉണ്ടെന്നു അറിയാൻ പോലും പ്രയാസം: അഥവാ അറിഞ്ഞാൽത്തന്നെ പ്രതിരോധത്തിന് സമയമോ സൗകര്യമോ ലഭിക്കില്ല . വലിയ ജാഗ്രതയും കരുതലും അത്യാവശ്യം .SI അജിതന്റെ കുടുംബത്തിന് അനുശോചനം . ആദരാഞ്ജലികൾ . Jacob Punnoose

Share News
Read More

സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് മഹാ വ്യാധിയുമായിട്ടുള്ള യുദ്ധത്തിൽ വീണു പോയിരിക്കുന്നു.

Share News

ഇടുക്കിയുടെ നഷ്ടം… സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് മഹാ വ്യാധിയുമായിട്ടുള്ള യുദ്ധത്തിൽ വീണു പോയിരിക്കുന്നു. ഇടുക്കി ജില്ലയിൽ നിന്നുള്ള സബ് ഇൻസ്പെക്ടർ ശ്രീ അജിതൻ മരണത്തിനു കീഴടങ്ങി.. പ്രിയ സഹോദരന് ആദരാജ്ഞലികൾ Jaison Kaliyanil .. #കേരളംമറക്കില്ല

Share News
Read More