50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്:ഡിജിപി

Share News

തിരുവനന്തപുരം:സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനമാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു ഡിജിപി ലോക്നാഥ് ബെഹ്‌റ. 50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. 50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്നും ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. 50 വയസിന് താഴെയുള്ളവരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമ്ബോള്‍, അവര്‍ക്ക് […]

Share News
Read More

കോവിഡ്:സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു

Share News

തിരുവനന്തപുരം :പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചു. രണ്ടു ദിവസത്തേക്കാണ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അടച്ചത്. അണുവിമുക്തമാക്കിയശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവധി ദിനമായതിനാല്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിലയിരുത്തല്‍. പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഒരു എസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ച്‌ അണുനശീകരണം നടത്താന്‍ തീരുമാനിച്ചത്.

Share News
Read More

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Share News

ഇടുക്കി: സംസ്ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി. ഇടുക്കി സ്​പെഷ്യൽ ബ്രാഞ്ച്​ എസ്​.ഐ അജിതൻ (55) ആണ്​ മരിച്ചത്​. സംസ്ഥാനത്ത്​ ആദ്യമായാണ്​ ഒരു പൊലീസുദ്യോഗസ്ഥർ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​. വെള്ളിയാഴ്​ച രാത്രി 11.45ഓടെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അജിതൻ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തുടർന്ന്​ ഹൃദയസംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്​ കോട്ടയം മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു. ഇൗ സമയം ഇദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നുവെന്നാണ്​ വിവരം. അജിത​​െൻറ സംസ്​കാര നടപടികൾ കോവിഡ്​ പ്രോ​ട്ടോക്കോൾ […]

Share News
Read More

വീണ്ടും ‘ഹൃദയ’ ദൗത്യവുമായി പൊലീസ് ഹെലികോപ്റ്റർ:തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക്

Share News

കൊച്ചി: സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ വീണ്ടും എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുന്നു.കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടുപോകാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. പൊലീസ് ഹെലികോപ്റ്ററിന്റെ രണ്ടാമത്തെ ദൗത്യമാണിത്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് അനുജിത്തിന്റെ മരണം സ്ഥിരീകരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റയായിരുന്നു അനുജിത്ത് മരിച്ചത്.

Share News
Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Share News

തൃശൂര്‍: കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് (87) മരിച്ചത് .ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം പതിനാറായി. ശ്വാസം മുട്ടിലിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതോടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 40 പേർ നിരീക്ഷണത്തിലാണ്. അതേസമയം,സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരില്‍ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം […]

Share News
Read More

പുതിയ മാറ്റങ്ങള്‍ വരുത്തി ‘ബെവ്‌ക്യൂ’ ബുക്കിംഗ് ആരംഭിച്ചു

Share News

തിരുവനന്തപുരം: ബെവ് ക്യു ആപ്പിൽ മാറ്റങ്ങൾ വരുത്തി‌ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള ഷോപ്പുകളിലെ ടോക്കണുകള്‍ ലഭിക്കും.നേരത്തെ, മദ്യം ബുക്ക് ചെയ്യുന്ന ആള്‍ നല്‍കുന്ന പിന്‍കോഡിന് ഇരുപതു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കണ്‍ ലഭ്യമായിരുന്നത്. ഇത് പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇന്ന് 4.4 ലക്ഷം ടോക്കണുകളാണ് വിതരണം ചെയ്യുക. ഇന്ന് ഇതുവരെയായി ഒരു ലക്ഷത്തോളം ടോക്കണുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. സാങ്കേതിക […]

Share News
Read More

പോലീസിന് സുരക്ഷയൊരുക്കാൻ ഫേസ് ഷീൽഡും കോട്ടും

Share News

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. രാപ്പകല്‍ ജോലി ചെയ്യുന്ന ഒരോ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാലാണ് പൊലീസിന്റെ പ്രവര്‍ത്തന ക്രമീകരണത്തില്‍ മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി ഭാരംകുറഞ്ഞ ഫെയ്‌സ്ഷീല്‍ഡുകള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ 2000 ഫെയ്‌സ്ഷീല്‍ഡുകള്‍ ലഭ്യമാക്കി. സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മഴയില്‍ നിന്നും വൈറസില്‍ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ഇവ തയാറാക്കുന്നതെന്നും […]

Share News
Read More

ഓണ്‍ലൈന്‍ പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് നല്‍കും

Share News

ഓണ്‍ലൈന്‍ പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് നല്‍കും.ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അതതു പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് പാസ് വാങ്ങാമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി പോലീസിന്‍റെ വെബ്സൈറ്റിലും ഫേസ് ബുക്ക് വേജിലും ലഭ്യമായ പാസിന്‍റെ മാതൃക പൂരിപ്പിച്ചു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കിയാല്‍ മതി. പാസിന്‍റെ മാതൃകയില്‍ ഫോട്ടോ പതിക്കുകയോ പാസിനായി പ്രത്യേക അപേക്ഷ നല്‍കുകയോ […]

Share News
Read More