കേരളം കാതോര്‍ക്കുന്നതും കാത്തിരിക്കുന്നതും സര്‍ക്കാരിന്റെ സത്വര നടപടിക്കുവേണ്ടിയാണ്.
എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ക്ഷേത്ര ഖജാന്‍ജിയും മൈക്രോഫിനാന്‍സിന്റെ സംസ്ഥാനകോ-ഓര്‍ഡിനേറ്ററുമായ കെ.കെ.മഹേശന്റെ ജീവത്യാഗം തികച്ചും വേദനാജനകമാണ്. ഏവരുടെയും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഈ സംഭവവും ഇതോടെ പുറത്തു വന്ന ആത്മഹത്യാകുറിപ്പും ബന്ധപ്പെട്ട രേഖകളും കേരളീയസമൂഹത്തെ നടുക്കിയിരിക്കുകയാണ്. വിശ്വഗുരുവായ ശ്രീനാരായണഗുരുസ്വാമികള്‍ മാനവസമൂഹത്തിന്റെ നന്മയ്ക്കായി നല്‍കിയ സദ്‌സന്ദേശങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹത്തായ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം. സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആ മഹാപ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതൃത്വം ജീര്‍ണ്ണതയുടെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് നിരന്തര പീഢനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ മഹേശന്റെ […]
Read More