വര്‍ഗീയത കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ്

Share News

കൊച്ചി: വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പദ്ധതികള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. കേരളത്തിലെ ഹൈന്ദവരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ചു വളര്‍ന്ന് സമൂഹമായി ജീവിക്കുന്നതാണ്. രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയതയുടെ കാര്‍ഡ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത് പൊതുസമൂഹം പുച്ഛിച്ച് തള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അധ്യക്ഷത വഹിച്ച് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Share News
Read More

ശിവശങ്കർ അഞ്ചാം പ്രതി: ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയില്‍ വിട്ടു

Share News

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറ‌ക്‌ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി കൊണ്ടുളള കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം ശിവശങ്കറിന് ഗുരുതരമായ നടുവേദനയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുന്നില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. ശിവശങ്കര്‍ ജഡ്‌ജിക്ക് അരികിലെത്തി അദ്ദേഹത്തോട് സംസാരിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നു പറയുന്നത് […]

Share News
Read More

സ്വർണക്കടത്ത്: ശിവശങ്കറെ കൊച്ചിയിൽ എത്തിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസുമായി ബന്ധപ്പെട്ട് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റെ കൊ​ച്ചി​യി​ലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​ വ​ഞ്ചി​യൂ​രി​ലെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ​ത്തിശിവശങ്കരെ ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. ചി​കി​ത്സാ വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി​യ ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ശിവശങ്കറിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് […]

Share News
Read More

ഡോ. ഹെൻ്റി ഓസ്റ്റിനെ അനുസ്മരിച്ച് കൊച്ചി .

Share News

എറണാകുളം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ഹെൻറി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷംമുൻ മന്ത്രി പ്രൊഫ കെ വി തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ദിര ഗാന്ധി കോൺഗ്രസ്സ് പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഇന്ത്യയിലെ രണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരിക്കയും, 2 തവണ എം.പി.യും, കേന്ദ്ര മന്ത്രിയും, അമ്പാസിഡറും ഒക്കെയായി ഉന്നത സ്ഥാനമാനങ്ങൾ അലങ്കരിച്ച വ്യക്തിയായിരിന്നിട്ടും ലാളിത്യത്തിൻ്റെ പ്രതിരൂപമായിരുന്നു ഡോക്ടർ ഓസ്റ്റിൻ. കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കുന്നതുൾപ്പടെ എറണാകുളത്തിൻ്റെ വലിയ വികസന സ്വപ്നങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ധേഹം. ഡി.സി.സി പ്രസിഡൻ്റ് […]

Share News
Read More

സി. എസ്. ഐ. മുദ്ര അച്ചടിച്ച മാസ്കുകൾ ഡയോസിസൻ ഭാരവാഹികൾക്ക് നൽകി.

Share News

കൊച്ചി. സി. എസ്. ഐ. കൊച്ചിൻ  ഡയോസിസ്  സോഷ്യൽ  ബോർഡിന്റെ  ആഭിമുഖ്യത്തിൽ  മഹായിടവകയിലെ  ശുശ്രുഷകർക്കും  പിന്നോക്ക  മേഖലയിലെ  പള്ളികളിലും  വിതരണത്തിനായി  സി. എസ്. ഐ. മുദ്ര അച്ചടിച്ച  മാസ്കുകൾ  ഡയോസിസൻ  ഭാരവാഹികൾക്ക്  നൽകി  മഹായിടവക  ബിഷപ്പ്  അഭിവന്ദ്യ  റൈറ്റ്. റവ. ബി. എൻ. ഫെൻ  തിരുമേനി  ഉത്ഘാടനം  ചെയ്തു. ശേഷം  ഡയോസിസൻ  സോഷ്യൽ  ബോർഡ്‌  ഡയറക്ടർ റവ. പ്രെയ്സ്  തൈപ്പറമ്പിൽ മഹായിടവക  ഓഫീസ്  ജീവനക്കാർക്കും  മാസ്കുകൾ  വിതരണം  ചെയ്തു. സോഷ്യൽ ബോർഡിന്റെ  നേതൃത്വത്തിൽ  ആയിരത്തോളം  മാസ്കുളാണ്  ആദ്യ […]

Share News
Read More

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിന് സ്‌റ്റേ.

Share News

കൊച്ചി: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര, സ്വകാര്യവിദ്യാഭ്യാസം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കിയ ഓര്‍ഡിനന്‍സ് വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഓര്‍ഡിനന്‍സിനെതിരെ പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോഴ്‌സും സ്ഥാപനവും തെരഞ്ഞെടുക്കനുളള്ള അവകാശത്തിന്റെ ലംഘനമാണ് വ്യവസ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏത് കോഴ്‌സ് പഠിക്കണമെന്നും എവിടെ പഠിക്കണമെന്നതും തീരുമാനിക്കുന്നത് വിദ്യാര്‍ഥികളാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഓര്‍ഡിനന്‍ ഈ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നിലവില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ […]

Share News
Read More

സ്റ്റാന്‍ഡ് വിത്ത് സ്റ്റാന്‍’: പ്രതിഷേധം ശക്തമാകുന്നു.

Share News

ക്രൈസ്തവ മിഷനറിമാരെ മാവോയിസ്റ്റുകളാക്കി ക്രൂശിച്ച് ജയിലിലടയ്ക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍കൊച്ചി: പീഡിതരും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി, ദളിത്, പിന്നോക്ക സമൂഹത്തിനുവേണ്ടി ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ ജീവിതം സമര്‍പ്പിച്ച് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ മാവോയിസ്റ്റുകളായി ക്രൂശിച്ച് ജയിലടയ്ക്കുന്ന ക്രൂരത ചോദ്യം ചെയ്യപ്പെടണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.ക്രൈസ്തവ സ്‌നേഹത്തിന്റെയും ശുശ്രൂഷകളുടെയും ചരിത്രം പഠിക്കാത്തവരുടെ നീതി നിഷേധങ്ങളും അധികാര ദുര്‍വിനിയോവും ജനാധിപത്യ ഭാരതത്തിന് കളങ്കമാണ്. ആദിവാസി, ദളിത്, പിന്നോക്ക സമൂഹത്തിനുവേണ്ടി […]

Share News
Read More

കേരളത്തിൽ പെൺകുഞ്ഞുങ്ങൾ കുറയുന്നതിന്റെ കാരണങ്ങൾ കണ്ടെത്തണം.

Share News

കൊച്ചി. ജനനം മുതൽ ആറ് വയസ്സുവരെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അടുത്തകാലത്ത് കുറവുണ്ടായി എന്നും, ഇത് പ്രത്യേകം പരിശോധിക്കുമെന്നും കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞത് വലിയ പ്രാധാന്യം അർഹിക്കുന്നു. രാജ്യാന്തര ബാലിക ദിനം (ഒക്ടോബർ 11ന്)ആചരിക്കുമ്പോൾ സമൂഹത്തിൽ പെൺകുഞ്ഞുങ്ങൾ കുറവുവരൂന്നത് എന്തുകൊണ്ടന്നത് വിശദമായി അന്വേഷിച്ച് കണ്ടെത്തണം. ജീവശാസ്ത്രപരമായ കാരണങ്ങളാകാം ഈ കുറവിന് കാരണമെന്ന് പറഞ്ഞ് നിസ്സംഗത പുലർത്തുവാൻ പാടില്ല.സ്കാനിങ് ഉപകരണങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി, പെൺഭ്രൂണഹത്യ നടക്കുന്നുണ്ടോയെന്ന് വിവിധ വകുപ്പുകൾ അന്വേഷണം നടത്തേണ്ടതുണ്ട്. പൊതു സമൂഹത്തിന്റെ […]

Share News
Read More

കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്.

Share News

ഇന്നലെ കൊച്ചി നഗരത്തിലൂടെ ഒരിക്കൽ കൂടി നടന്നു. ജോസ് ജംങ്ഷൻ. അവിടെ സൗത്ത് സ്റ്റോപ്പിലേക്കുള്ള റോഡിലേക്കു തിരിഞ്ഞപ്പോൾ ഇടതുവശത്തേക്കു നോക്കി. ഒന്നാം നിലയിലേക്കു പടികളുള്ള ആ പഴയ കെട്ടിടമില്ല.ഓർമകളുടെ ചായക്കോപ്പകളൊഴിഞ്ഞിരിക്കുന്നു. കെട്ടിടത്തിന്റെ സ്ഥാനത്തു മെട്രോ റെയിലിനെ താങ്ങിനിർത്തുന്ന വലിയ തൂണുകളാണ്.കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്. സ്റ്റെപ്പു കയറി ഹാളിലേക്കു കടന്നു വലതു ഭാഗത്തിരുന്നാൽ ചില്ലുഭിത്തിയിലൂടെ താഴെ തിരക്കിലാഴ്ന്ന നഗരത്തെ കണ്ടിരിക്കാം. എത്രയോ വൈകുന്നേരങ്ങളിൽ ഓരോരോ ആലോചനകളുമായി അവിടെ അങ്ങനെ ഇരുന്നിരിക്കുന്നു. […]

Share News
Read More

ഫ്ളഡ് ഫ്രീ കൊച്ചി ആപ്പ് (Flood free Kochi App).

Share News

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും ജര്‍മന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയായ GlZന്‍റെ ഐ.സി.ടി – എ പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനായി ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചു. മഴക്കാലത്ത് പതിവായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ തയാറാക്കിയ മൊബൈല്‍ ആപ്പ് മേയര്‍ സൗമിനി ജെയിന്‍ പ്രകാശനം ചെയ്തു. പ്രസ്തുത ആപ്പ് ആന്‍ഡ്രോയ്ഡിലുംപ്രവര്‍ത്തിക്കുന്നതാണ്, ഇത് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എറണാകുളം നിവാസികള്‍ക്ക്ും ജോലി ഇതര ആവശ്യങ്ങള്‍ക്കായി […]

Share News
Read More