സമുദായ ഐക്യം അല്മായ നേതൃത്വത്തിലൂടെ|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ഭാരതത്തിലെ അതിപുരാതനമായ ക്രൈസ്തവസമൂഹമാണു നസ്രാണികൾ എന്ന പൊതുപേരിൽ അറിയപ്പെടുന്നത്. ഇവർ സമുദായചിന്തയും സ്വജാതിബോധവും മികവുറ്റ രീതിയിൽ കാത്തുസൂക്ഷിച്ചിരുന്നു. തോമ്മാശ്ലീഹായുടെ ശ്ലൈഹിക പൈതൃകത്തോടുള്ള അടുപ്പത്തിൽ നിന്നുരുവായ തോമ്മാമാർഗത്തിൽ അവർ അഭിമാനം കൊണ്ടിരുന്നു. നസ്രാണിജീവിതശൈലി വാർന്നുവീണ രൂപമാണ് തോമ്മാമാർഗം. ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരത്തോടു ചേർന്നുനിന്ന് ഒരു ഒന്നാംകിട ഭാരതീയസമുദായമായി അതു വളർന്നുകൊണ്ടിരുന്നു. ബാബിലോണിലെ കല്ദായ (പൗരസ്ത്യ) സുറിയാനി സഭയിലെ പിതാക്കന്മാർ ആത്മീയനേതൃത്വവും സ്വജാതിയിൽ നിന്നുള്ള അർക്കദിയാക്കോൻമാർ ഭരണപരമായ പൊതുക്കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. നസ്രാണി സമൂഹത്തിലെ കുടുംബത്തലവന്മാർ വളരെ സജീവമായി സഭാകാര്യത്തിലും സമുദായത്തിന്റെ […]
Read More