കാലവർഷം: കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Share News

*കോട്ടയത്ത് കാറുമായി വെള്ളത്തിൽ കാണാതായ യുവാവ് മരിച്ചു*പെട്ടിമുടി ദുരന്തത്തിൽ മരണം 43 ആയി കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി.മൂന്നാർ പെട്ടിമുടിയിൽ ദുരന്തത്തിൽ മരണം 43 ആയി. മൂന്നാം ദിവസത്തെ തിരച്ചിലിൽ ആറു മാസം പ്രായമായ കുട്ടിയുടേത് ഉൾപ്പെടെ 17 മൃതദേഹങ്ങൾ കണ്ടെടുത്തു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ പാറകൾ നീക്കം ചെയ്ത് 10 – 15 അടി താഴ്ചയിൽ മണ്ണു മാറ്റിയാണ് തിരച്ചിൽ നടത്തുന്നത്. […]

Share News
Read More

ഇടുക്കി രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.

Share News

78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.12 പേരെ ഇതിനകം രക്ഷപ്പെടുത്താനായി. 42 പേരുടെ മരണം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. 57 പേരടങ്ങുന്ന 2 NDRF ടീമും, ഫയർ &റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.കേരള […]

Share News
Read More

ഒരു എമർജൻസി കിറ്റ് നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം!!

Share News

പല ജില്ലകളിലും വെള്ളപ്പൊക്ക- ഉരുൾപൊട്ടൽ സാഹചര്യത്തിൽ വീട് ഒഴിയേണ്ട സാഹചര്യം നിലവിൽ ഉണ്ട്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. വീട് വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടി വന്നാൽ ഈ കിറ്റുമായി നിങ്ങൾക്ക് ഒട്ടും സമയം കളയാതെ തന്നെ മാറാവുന്നതാണ് താഴെ പറയുന്ന വസ്തുക്കളാണ് കിറ്റിൽ ഉൾപ്പെടുത്തേണ്ടത്.  എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്ക  1.ഒരു കുപ്പി കുടിവെള്ളം (ഒരു വ്യക്തിക്ക് ഒരു ദിവസം ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം എന്ന കണക്കിൽ)2. […]

Share News
Read More

വാക്കുകൾക്ക് അപ്പുറത്താണ് പെട്ടിമുടിയെ ഓർക്കാനാകുന്നത്.

Share News

മാധ്യമ പ്രവർത്തകൻ എം ജെ ബാബു എഴുതുന്നു വാക്കുകൾക്ക് അപ്പുറത്താണ് പെട്ടിമുടിയെ ഓർക്കാനാകുന്നത്. പലരും പരിചിതമായ മുഖങ്ങൾ. ഇടമലക്കുടി യാത്രയിൽ കാൻ്റിനിലെ ചായ കുടി. പരിചയക്കാരോട് വിശേഷമറിയൽ. അതിനും മുമ്പ് യുവജന സംഘടന പ്രവർത്തകൻ എന്ന നിലയിൽ എത്രയോ തവണ പെട്ടിമുടിയിൽ. വാങ്ക, ടീ ശാപ്പിട്ട് പോകലാം എന്ന് പറയുന്നവർ. ഇടമലക്കുടിയിൽ അതിസാരം രൂക്ഷമായിരുന്ന കാലത്ത് വിവരം അറിയിച്ചിരുന്നവരുണ്ട്. അവരുടെ മക്കളും പേരക്കുട്ടികളും. അവരിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികളുണ്ട്.വലിയ സ്വപ്നങ്ങൾ കണ്ടിരുന്നവർ, ഊർജസ്വലതയോടെ പ്രവർത്തിച്ചിരുന്നവർ വ്യാഴാഴ്ച രാത്രി […]

Share News
Read More

ഇടുക്കിയിൽ മഴ ശക്തം:രാത്രി ഗതാഗതത്തിന് വിലക്ക്, കല്ലാര്‍കുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു

Share News

ഇടുക്കി: ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു.800 ക്യുമെക്‌സ്, 1200 ക്യൂമെക്‌സ് വീതം വെള്ളമാണ് പുറത്തുവിടുന്നത്. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കിയില്‍ ഇപ്പോഴും ശക്തമായ കാറ്റും മഴയും തുടരുകയാണ്. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇത് കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ […]

Share News
Read More

പന്തീരായിരം വനത്തില്‍ ഉരുള്‍പൊട്ടല്‍: കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു, ജാഗ്രതപാലിക്കാൻ നിര്‍ദേശം

Share News

മലപ്പുറം: അതിശക്തമായ മഴയെത്തുടര്‍ന്ന മലപ്പുറം നിലമ്പൂർ പന്തീരായിരം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍.. ചാലിയാര്‍ പഞ്ചായത്തിലെ ആഢ്യന്‍പാറയുടെ മേല്‍ഭാഗത്തു വെള്ളരിമലയടിവാരത്താണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. ഉരുള്‍പൊട്ടലില്‍ ഉണ്ടായ മലവെള്ളപാച്ചിലില്‍ കാഞ്ഞിരപ്പുഴയിലും കുറുവന്‍പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. അഗ്നിശമന സേന സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പ്രദേശത്തെ ജനങ്ങളെയും നിലയത്തിലെ ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. സംസ്ഥാനത്ത് അതി തീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയുരുന്നു. ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. […]

Share News
Read More

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്.

Share News

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണം. എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ ഇവയൊക്കെയാണ് :– ടോർച്ച്- റേഡിയോ- 500 ml വെള്ളം- ORS പാക്കറ്റ്- അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ- മുറിവിന് പുരട്ടാവുന്ന മരുന്ന്- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ- 100 ഗ്രാം […]

Share News
Read More

കാലവർഷത്തെ നേരിടാൻ സർക്കാർ സജ്ജം: മുഖ്യമന്ത്രി

Share News

വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് സൂചനയെന്നും ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടിയെടുക്കാൻ ജില്ലാ അധികൃതർക്ക് നിർദേശം നൽകി. മലവെള്ളപ്പാച്ചിലിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമ്പോൾ തന്നെ സുരക്ഷിതമായി ജനങ്ങളെ മാറ്റിപാർപ്പിക്കും. നേരത്തെ മാറാൻ തയ്യാറാകുന്ന ഇത്തരം പ്രദേശങ്ങളിലുള്ളവർക്കും സുരക്ഷിത സൗകര്യമൊരുക്കും. നഗരങ്ങളിൽ വെള്ളക്കെട്ടുകൾ ഉള്ളിടത്തുനിന്ന് ആളുകളെ മാറ്റും. ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് […]

Share News
Read More

കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യത

Share News

വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ, അലേർട്ടുകൾ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കിയ മഴ പ്രവചനത്തിലൂടെ അറിയിച്ചു.   വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ, അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.ജൂലൈ 31 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത  പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.  കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് […]

Share News
Read More

സംസ്ഥാനത്ത് ശക്തമായ മഴ:പലയിടത്തും മണ്ണിടിച്ചില്‍

Share News

കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴയില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയാണ് വ്യാപകമായ മഴ ലഭിച്ചത്. കോട്ടയം-ചിങ്ങവനം റെയില്‍ പാതയില്‍ റെയില്‍വേ തുരങ്കത്തിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചു. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിന്റെ കോട്ടയം- തിരുവനന്തപുരം ദിശയില്‍ മഞ്ഞിടിഞ്ഞത്. കൊവിഡ് സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യല്‍ ട്രെയിന്‍ ചങ്ങനാശ്ശേരി […]

Share News
Read More