“ജീവിച്ചിരുന്നപ്പോള്‍ സംരക്ഷിച്ചില്ല, ആക്രമിക്കപ്പെട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ല, മരിച്ച പ്പോള്‍ അന്ത്യകര്‍മങ്ങള്‍ക്കുപോലും അവസരം നല്‍കിയില്ല”.

Share News

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞു; “സ്ത്രീക്ക് ഏത് അര്‍ധരാത്രിയിലും വഴിനടക്കാന്‍ കഴിയുന്ന ഇന്ത്യയാണ് എന്‍റെ സ്വപ്നം”. സ്വാതന്ത്ര്യം ലഭിക്കും മുമ്പേ ഗാന്ധി പറഞ്ഞ ആ സ്വപ്നം സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷമായിട്ടും യാഥാര്‍ത്ഥ്യമാകുന്നില്ല. രാത്രി പോയിട്ട്, പട്ടാപ്പകല്‍പോലും സ്ത്രീകള്‍ ഇന്ന് ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണ്. ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ അമ്മയോടൊപ്പം സമീപത്തെ വയലില്‍ പുല്ല് ചെത്താന്‍ പോയ ദളിത് പെണ്‍കുട്ടിയാണ് നാലംഗ സംഘത്തിന്‍റെ അതിക്രൂര പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 കാരി നല്‍കിയ […]

Share News
Read More

മഹാത്മജിയുടെ ധന്യാത്മാവിനു മുന്നിൽ കൂപ്പുകൈ.

Share News

രാജ്യത്ത് വർഗ്ഗീയതയുടെ അഗ്നി കുണ്ഡങ്ങൾ എരിയുന്ന ഘട്ടത്തിൽ നാം മറ്റൊരു ഗാന്ധി ജയന്തി ദിനത്തിലേക്കു എത്തുകയാണ്. അയോധ്യയിൽ ഉയരുന്ന രാമ മന്ദിരത്തിനു രാജ്യത്ത് സമാധാനം ഉണ്ടാക്കാൻ കഴിയുമോ എന്ന ചോദ്യം ഈ ഗാന്ധിജയന്തി ദിനത്തിൽ ഏറെ പ്രസക്തമാണ്. രാജ്യത്തിനു ശക്തിയും കരുത്തും പകരേണ്ടുന്ന പാർലമെൻ്റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമം എന്നിവയ്ക്കു സ്വതന്ത്ര ഭാരതത്തിൻ്റെ 73-ാം വയസ്സിലും നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ….? എല്ലാവർക്കും തൊഴിലും, സംരക്ഷണവും, ഭക്ഷണവും, വിദ്യാഭ്യാസവും നല്കുന്ന ഒന്നായിരുന്നു ഗാന്ധിജി സ്വപ്നം കണ്ട സ്വതന്ത്ര ഭാരതം. […]

Share News
Read More

ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ.-മുഖ്യമന്ത്രി പിണറായി വിജയൻ

Share News

ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ. മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണ്. മനുഷ്യരാകെ ഒന്ന് എന്ന ചിന്തയാണ് മഹാത്മാവിനെ നയിച്ചത്; അദ്ദേഹം പ്രചരിപ്പിച്ചത്. എല്ലാ മതങ്ങളേയും സമഭാവനയോടെ കണ്ടു. അതിനായി ജീവൻ തന്നെ ബലി നൽകി. ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കുക എന്നത് കാലം നമ്മോട് ആവശ്യപ്പെടുന്ന ദൗത്യം തന്നെയാണ്. മതനിരപേക്ഷത […]

Share News
Read More

100 വർഷം മുൻപ് കേരളത്തിലേക്കുള്ള മഹാത്മാഗാന്ധിയുടെ ആദ്യ വരവിൻ്റെ വാർത്ത പുതിയ പത്ര രീതിയിൽ പുനരാവിഷ്കരിച്ച പേജാണിത്.

Share News

100 വർഷം മുൻപ് കേരളത്തിലേക്കുള്ള മഹാത്മാഗാന്ധിയുടെ ആദ്യ വരവിൻ്റെ വാർത്ത പഴയ മാസ്റ്റ് ഹെഡിൽ,പഴയ അക്ഷരങ്ങളിൽ, ഭാവനാ ചിത്രവും ചേർത്ത് പുതിയ പത്ര രീതിയിൽ പുനരാവിഷ്കരിച്ച പേജാണിത്. K Tony Jose

Share News
Read More

ശിശുക്കള്‍ മൂല്യത്തില്‍ വളരട്ടെ

Share News

ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു പ്രസംഗവേളകളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരുകാര്യം ഇതായിരുന്നു; “ഭാരതത്തിലെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് രാഷ്ട്രത്തിന്‍റെ വളര്‍ച്ചയും ഉയര്‍ച്ചയും”. കുട്ടികള്‍ നല്ല മനുഷ്യരായി, മനുഷ്യത്വമുള്ളവരായി വളരണമെന്ന് നെഹ്റു അതിയായി ആഗ്രഹിച്ചിരുന്നു. “കുഞ്ഞുങ്ങളുടെ മനസ്സിലേ പൂവിന്‍റെ പരിശുദ്ധിയുള്ളൂ; കുഞ്ഞുങ്ങ ളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുള്ളൂ.” എന്ന് നെഹ്റു പറയുമായിരുന്നു. പരിശുദ്ധിയുടെയും സൗമ്യതയുടെയും ഭാവതലങ്ങള്‍ ശിശുക്കളില്‍ വളര്‍ന്നു വരണം. കാപട്യമില്ലാതെ വിശുദ്ധവും ഹൃദ്യവുമായ മനസ്സിന്‍റെ ഉടമകളായി കുട്ടികള്‍ മാറണമെങ്കില്‍ അവരെ നാം മൂല്യത്തില്‍ വളര്‍ത്തണം. അവര്‍ […]

Share News
Read More

സ്വാതന്ത്ര്യം: കയ്പു നിറഞ്ഞ ഓർമകൾ

Share News

മദ്യപാനികൾക്കൊക്കെ സ്മാർട്ട്‌ ഫോൺ നൽകണം,സർക്കാർ വക സൗജന്യമായി കൊടുക്കണം,‘മദ്യാപ്പ് ‘ ഡൌൺലോഡ് ചെയ്തിടട്ടെയവർ,ഓൺലൈനിൽ മദ്യം വന്നിടട്ടെ വീട്ടിൽ,സമ്മാനങ്ങൾ നൽകണം ഈ മാന്യദേഹികൾക്ക്,സർവ്വാദരണീയരായി പ്രഖ്യാപിക്കണമിവരെ. കുടുംബങ്ങളങ്ങിനെ തകർത്തിടേണം, കുഞ്ഞുങ്ങളൊക്കെ അനാഥരാകണം,സ്ത്രീകൾ കണ്ണീർകടലിൽ നീന്തിമരിക്കണം,ലിവർ രോഗികൾ പെരുകണം ഈ മണ്ണിൽ,അപകടങ്ങൾ ആയിരക്കണക്കിനുണ്ടാകണം,ആശുപത്രികൾക്ക് ആനന്ദോത്സവമാക ണം,അങ്ങിനെ,നാടും നഗരവും കുട്ടിച്ചോറാക്കി മാറ്റിടേണം. മഹാത്മജീ മാപ്പു തരൂ,ഇതിനായിരുന്നോ അങ്ങ് രക്തം ചിന്തിയത്?ഇതിനായിരുന്നോ അങ്ങ് സ്വാതന്ത്ര്യം നേടിത്തന്നത്? സ്വാതന്ത്ര്യത്തിൻ വിലയറിയാത്തഭരണവർഗ്ഗമേ,കാലം നിങ്ങൾക്ക് മാപ്പു തരില്ലെന്നോർത്തോളൂ !!!

Share News
Read More

ക്വിറ്റ് ഇന്ത്യ പ്രഷോഭം 1942

Share News

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുകയെന്നമഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942ആഗസ്റ്റിൽ ആരംഭിച്ചനിയമലംഘന സമരമാണ്ക്വിറ്റ് ഇന്ത്യ പ്രഷോഭം. 1942 ഓഗസ്റ്റ് 8ന് മുംബയിലെ ഗൊവാലിയടാങ്ക് മൈതാനത്തു നടത്തിയ പൊതുയോഗത്തിലാണ്പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഐതിഹാസികആഹ്വാനം ഗാന്ധിജിനടത്തിയത്. ക്വിറ്റ് ഇന്ത്യപ്രഷോഭത്തെത്തുടർന്നുഒരു ലക്ഷത്തോളം പേരെരാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു ജയിലിൽഅടച്ചു.

Share News
Read More