മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി സമുച്ചയത്തിന് 15.25 കോടി അനുവദിച്ചു
മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ പരിഗണിച്ച് 15.25 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള 4 നില ആശുപത്രി സമുച്ചയം നിര്‍മ്മിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സ്ഥലപരിമിതിയാല്‍ ഏറെ ബുദ്ധിമുട്ടുന്ന ആശുപത്രിയ്ക്ക് ഏറെ സൗകര്യങ്ങളുണ്ടാക്കുന്നതാണ് പുതിയ കെട്ടിടം. എത്രയും വേഗം ഈ ആശുപത്രി സമുച്ചയം യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റേയും പഴയ കെട്ടിടത്തിന്റേയും സ്ഥാനത്താണ് […]
Read More