ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു
കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാനത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്പം കാളിയമ്മൻ കോവിൽ സ്ട്രീറ്റ്, പുതുപ്പെട്ടി രത്തിനം മകൻ പ്രസാദും കോട്ടയം കാരാപ്പുഴ ഗണേശന്റെ മകൾ ഗായത്രിയും തമ്മിലുള്ള വിവാഹത്തിനാണ് കുമളി ചെക്ക് പോസ്റ്റ് സാക്ഷ്യം വഹിച്ചത്. ജെ സി ബി ഓപ്പറേറ്ററും അനുബന്ധ ബിസിനസും ചെയ്യുന്ന പ്രസാദ് കേരളത്തിലാണ് കൂടുതലായും ജോലി ചെയ്തുവരുന്നത്. […]
Read More