മേരിസെബാസ്റ്റ്യൻ മനുഷ്യ സ്നേഹത്തിൻെറ മാതൃക . മുഖ്യ മന്ത്രി

Share News

തനിക്കു തൊഴിലുറപ്പുജോലി വഴി ലഭിച്ച തുകയിൽ നിന്നും നൂറുരൂപ സംഭാവനയായിപൊതിച്ചോറിനോടൊപ്പം ആരുമറിയാതെ നൽകിയ കുമ്പളങ്ങിയിലെ മേരിസെബാസ്റ്റ്യൻ മാതൃകയും പ്രചോദനവുമാണെന്നു മുഖ്യ മന്ത്രി പിണറായി വിജയൻ ഇന്നത്തെ പത്ര സമ്മേളനത്തിൽ പറഞ്ഞു . നമ്മുടെ നാടിൻെറ നന്മയുടെ പ്രതീകമായി മേരിയെന്ന അമ്മ ഉയരുന്നതിൽ നമുക്കെല്ലാം സന്തോഷിക്കാം .

Share News
Read More

ആരാണ് മേരി സെബാസ്റ്റിനെ കൊണ്ടിങ്ങനെ ചെയ്യിച്ചത്…..?

Share News

അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയല്ല മേരി. പേരും പ്രശസ്തിയും ഇന്നോളം കാംക്ഷിക്കാത്ത ഒരു സാധാരണ വീട്ടമ്മ. കോറോണ കേറി,കടലു കേറി മാന്തിപ്പറിച്ചതൻ്റെ തൊട്ടയല്പക്ക ഗ്രാമമായ ചെല്ലാനത്ത് നിന്നുള്ള സഹോദരങ്ങളുടെ പശിയടക്കാൻ കുമ്പളങ്ങിയുടെ നന്മ ഒരു വാട്ടിയ ഇലവട്ടത്തിൽ പൊതിഞ്ഞെടുക്കുമ്പോൾ ഈ അമ്മയുടെ മനം അവളോടു തന്നെ ചോദിച്ചിട്ടുണ്ടാകും.” ഇത് കിട്ടുന്നയാൾക്ക് ചോറും കൂട്ടാനും മാത്രം മതിയോ, “…? ഉത്തരം ഉന്നതമായ ക്രൈസ്തവ മൂല്യമായിരുന്നു. ഇടവക ദേവാലയത്തിലിരുന്ന്മേരി കേട്ടിട്ടുണ്ട്വിധവയുടെ ചില്ലിക്കാശിൻ്റെ മഹത്വം പറഞ്ഞ ക്രൂശിതൻ്റെ വാക്കുകൾ . കോറോണ വ്യാധി […]

Share News
Read More