ഒറ്റപെട്ടു പോയ കുഞ്ഞുങ്ങളുടെ കൂടെ നിന്ന നിങ്ങൾക്കു ദൈവം നന്മ വരുത്തട്ടെ .
ആറ് ലക്ഷത്തിന്റെ മൂന്നു ഫിക്സഡ് ഡെപ്പോസിറ്റ്, അങ്ങിനെ ആകെ 18 ലക്ഷം രൂപ സർക്കാർ വക ട്രഷറി ബാങ്കിൽ നിക്ഷേപിച്ചതിന്റെ രസീത് ആണ് ഇതോടൊപ്പം ഉള്ളത് . ഈ പണം എന്റെയല്ല , നിങ്ങൾ തന്നതാണ് . ഞാനൊരു മഹാനുഭാവനോ നന്മമരമോ തേങ്ങാക്കൊലയോ ഒന്നുമല്ല . എൻറെ ഒരു കൂട്ടുകാരൻ ചെറുപ്പത്തിൽ മരിച്ചുപോയിരുന്നു . അവൻറെ ഭാര്യയും 2020 ജൂൺ ആദ്യവാരം അപ്രതീക്ഷിതമായി മരിച്ചു. അമ്മയുടെ ചിതയ്ക്ക് തീ കൊടുക്കുവാൻ കൈവിറച്ചു നിന്ന ആ മൂന്ന് കുഞ്ഞുങ്ങളെ […]
Read More