മാധ്യമസ്വാതന്ത്ര്യം മാനിച്ചേ തീരൂ

Share News

സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ തടയാനെന്ന പേരില്‍ പൊലീസ് ആക്ട് ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് വിവാദമായതോടെ രണ്ടു ദിവസത്തിനുള്ളില്‍ പിന്‍വലിക്കേണ്ടിവന്നത് സര്‍ക്കാരിനു വലിയ നാണക്കേടുണ്ടാക്കി. സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള പൊലീസ് നിയമമാണെന്ന പ്രതിപക്ഷപാര്‍ട്ടികളുടെയും നിയമവിദഗ്ധരുടെയും എതിര്‍പ്പു രൂക്ഷമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഭേദഗതി തിരുത്താന്‍ തയ്യാറായത്. 2011 ലെ കേരള പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തുള്ളതായിരുന്നു വിവാദമായ ഓര്‍ഡിനന്‍സ്. ഒരു ഗൃഹപാഠവും ചെയ്യാതെ, ഒട്ടും വീണ്ടുവിചാരമില്ലാതെ തികച്ചും അലസമായി രൂപകല്പന ചെയ്ത ഓര്‍ഡിനന്‍സാണിത്. […]

Share News
Read More