എൻഐഎ ഓഫീസിൽ എട്ടു മണിക്കൂര്‍: ജലീലിന്‍റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി
കൊച്ചി: എന്‍.ഐ.എ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മന്ത്രി കെ.ടി ജലീല്‍ ഓഫീസിന് പുറത്തിറങ്ങി. .ഇന്ന് പുലര്‍ച്ചെ ആറിനാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. എട്ട് മണിക്കൂറോളമാണ് മന്ത്രി എന്‍.ഐ.എ ഓഫീസിലുണ്ടായിരുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യംചെയ്യലിനു പിന്നാലെയാണ് എന്‍ഐഎയുടെ മുന്‍പിലും മന്ത്രി ചോദ്യം ചെയ്യലിനായി ഹാജരായത്. എന്‍ഐഎ ഓഫീസില്‍നിന്ന് സ്വകാര്യവ്യക്തിയുടെ വാഹനത്തില്‍ പുറത്തേയ്ക്കിറങ്ങിയ മന്ത്രി വഴിയിലിറങ്ങി മറ്റൊരു വാഹനത്തില്‍ കയറിയാണ് മടങ്ങിയത്. ചോദ്യം ചെയ്യലിനു ശേഷം ഗസ്റ്റ്ഹൗസില്‍ എത്തി വിശ്രമിച്ച് തിരുവനന്തപുരത്തേക്ക് […]
Read Moreമന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാൻ കെ ടി ജലീൽ തയ്യാറാകണം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്ന മന്ത്രി കെ ടി ജലീൽ കേരളത്തിന് അപമാനമാണ്. കേന്ദ്ര അനുമതി കൂടാതെ വിദേശ സഹായം സ്വീകരിക്കുക വഴി ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന്റെ ലംഘനം, പ്രോട്ടോകോളിന് വിരുദ്ധമായ പ്രവർത്തനം, വിശുദ്ധ മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയെന്ന സംശയം തുടങ്ങിയ ആരോപണങ്ങളാണ് മന്ത്രിക്ക് നേരെ ഉയർന്നു വന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാൻ കെ ടി ജലീൽ തയ്യാറാകണം. VM Sudheeran
Read Moreമതകാര്യങ്ങൾക്കായി ഒരു വകുപ്പും മന്ത്രിയും? !
കേന്ദ്രത്തിലും കേരളത്തിലും മത കാര്യങ്ങൾക്കായി പ്രതേക വകുപ്പും, മന്ത്രിയും ഇല്ലെങ്കിലും, ചില നടപടികൾ കാണുമ്പോൾ അങ്ങനെ തോന്നിപ്പോകും. ചിലർ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ചും, പറഞ്ഞും പ്രവർത്തിക്കുന്നു. മറ്റ് ചിലർ അത് പരസ്യമായി പറയാതെ ചെയ്യുന്നു, അതിനായി ചിലരെ ചുമതലപ്പെടുത്തുന്നു. മത കാര്യ വകുപ്പും മന്ത്രിയും വരുവാൻ എളുപ്പമല്ലായിരിക്കും. എന്നാൽ വിവിധ മത വിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും, വിവിധ ക്ഷേമ പരിപാടികൾക്കും നിതി ലഭിക്കണം. അത് ഭരിക്കുന്ന സർക്കാർ ഉറപ്പുവരുത്തണം. മതവും വിശ്വാസവും മനുഷ്യജീവിതത്തിന്റെ ഭാഗം ആണ്. നമ്മുടെ […]
Read Moreസെക്രട്ടറിയേറ്റില്‍ അതിക്രമിച്ചു കയറിയത് ആയുധങ്ങളുമായി: യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ച് മന്ത്രി ഇ പി ജയരാജന്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ച് മന്ത്രി ഇ പി ജയരാജന്‍. ആയുധങ്ങളുമായാണ് സെക്രട്ടറിയേറ്റില്‍ ബിജെപി നേതാക്കള്‍ അതിക്രമിച്ചു കയറിയതെന്നും കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. നേതാക്കന്‍മാരുടെ സാന്നിധ്യത്തിലാണ് പൊലീസിനെ ആക്രമിച്ചത്. പ്രതിപക്ഷ നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ കോവിഡിന്റെ […]
Read Moreസെക്രട്ടേറിയറ്റിനെ കലാപഭൂമിയാക്കാന്‍ ആസൂത്രിത ശ്രമം: മന്ത്രി ഇ പി ജയരാജന്‍
തിരുവനന്തപുരം: തീപ്പിടിത്തത്തെ പിന്തുടര്‍ന്ന് സെക്രട്ടേറിയറ്റിനെ കലാപഭൂമിയാക്കാന്‍ ആസൂത്രിത ശ്രമമെന്ന് മന്ത്രി ഇപി ജയരാജന്‍. വ്യാപ അക്രമംനടത്താന്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണെന്നും, പ്രതിപക്ഷനേതാവ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുവെന്ന് ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും ബി ജെ പി നേതാവ് കെ സുരേന്ദ്രനുമെല്ലാം പോലീസിനെ ആക്രമിച്ചുവെന്നും സംഘര്‍ഷമുണ്ടാക്കി മുതലെടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ജയരാജന്‍ ആരോപിച്ചു. അക്രമം സംബന്ധിച്ച് സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തം ഉണ്ടായ ഉടനെ തന്നെ ജീവനക്കാരും ഫയര്‍ഫോഴ്‌സും ഫലപ്രദമായി ഇടപെട്ടു. എന്നാല്‍ […]
Read Moreപ്രളയക്കെടുതി: പാളക്കൊല്ലിക്കാരുടെ സ്വപ്‌ന ഭവനപദ്ധതി പൂര്‍ത്തിയായി; 26 ന് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും
പുല്‍പ്പള്ളി പാളക്കൊല്ലി പട്ടികവര്‍ഗ കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായി മരഗാവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 26 വീടുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 26 ന് വൈകീട്ട് മൂന്നിന് പട്ടികജാതി- പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മരഗാവ് പാരിഷ് ഹാളില്‍ പ്രാദേശിക ചടങ്ങ് നടക്കും. പ്രളയക്കെടുതി മൂലം വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന പാളക്കൊല്ലി കോളനിക്കാര്‍ക്ക് വേണ്ടി പട്ടികവര്‍ഗ വകുപ്പ് മരഗാവില്‍ വിലകൊടുത്ത് വാങ്ങിച്ച 3.90 ഏക്കര്‍ ഭൂമിയിലാണ് […]
Read More