തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു
തിരുവനന്തപുരത്ത്: വെഞ്ഞാറമ്മൂട് തേന്പാമ്മൂടിനടുത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി വെട്ടിക്കൊന്നു. വെന്പായം സ്വദേശി ഡിവൈഎഫ്ഐ പ്രവർത്തകരായ മിതിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. മിതിലാജ് ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സിപിഎം കലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമാണ്. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ഏതാനും നാളുകളായി സിപിഎം-കോണ്ഗ്രസ് സംഘർഷം നിലനിന്നിരുന്നു. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിൽ. മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ,കൊലപാതകം ,,,ഏറെ […]
Read More