സ്വാതന്ത്ര്യച്ചിറകിലേറിയുള്ള ഭാരതത്തിന്റെ പറക്കലിന് പ്രായം 73

Share News

ഗാന്ധിജിയുടെ സ്വപ്നം ഭാരരഹിതവും ബന്ധനവിമുക്തവും സമത്വസുന്ദരവും ആത്മീയോര്‍ജ്ജപ്രദീപ്തവുമായ ഒരു ഭാരതമായിരുന്നു. പറക്കാനുള്ള സ്വാതന്ത്ര്യം ”പറക്കുന്ന ഓരോ പക്ഷിയുടെയും നഖങ്ങളില്‍ അനന്തതയുടെ ഒരു നൂലുണ്ട്” എന്ന വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ ഒരു മൊഴി പറക്കലിനു നിത്യതയുടെ കൈയൊപ്പ് ചാര്‍ത്തിക്കൊടുക്കുന്നു. പറക്കല്‍ എന്നും മനുഷ്യനു കൗതുകമേകിയിട്ടുണ്ട്. പക്ഷേ, അത് ഉത്തരവാദിത്വമേറിയതാണ്. വെറുതെ പറക്കാമെന്നു വിചാരിച്ചാല്‍ നടപ്പില്ല. മുന്നൊരുക്കങ്ങള്‍ ആവശ്യമാണതിന്: (1) ഭാരമുള്ള ഒന്നും മുകളിലേക്ക് പോകുന്നില്ല. ഭാരക്കുറവുണ്ടെങ്കില്‍ പറക്കാന്‍ എളുപ്പമായി. (2) ചരടുകള്‍ പറക്കലിന് തടസ്സമാകുന്നു. എത്ര വേഗതയുള്ള പക്ഷിയാണെങ്കിലും […]

Share News
Read More